Advertisment

സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികൾ 73-) മത് സ്വാതന്ത്രദിനം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികൾക്കായി അബ്ബാസിയ, മംഗഫ്, സാൽമിയ എന്നീ മേഖലകളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടപ്പിച്ചു.

Advertisment

publive-image

സാരഥി കുവെറ്റ് വൈസ് പ്രസിഡന്റ് വിനോദ് വരണപ്പള്ളി മംഗഫ് മേഖലയിലും, സാരഥി കുവൈറ്റിന്റെ ഗുരുകുലം ചീഫ് കോർഡിനേറ്റർ മനു കെ മോഹൻ സാൽമിയയിലും, സാരഥി കുവൈറ്റിന്റെ ഗുരുകുലം പ്രസിഡന്റ് മാസ്റ്റർ.അഖിൽ സലിംകുമാർ അബ്ബാസിയ മേഖലയിലും ത്രിവർണ്ണപതാക ഉയർത്തി.

publive-image

സാരഥി കുവൈറ്റ് വൈസ് പ്രസിഡന്റ് വിനോദ് കുമാർ വരണപ്പള്ളി, സെൻട്രൽ ട്രഷർ ബിജു സി. വി., ട്രസ്റ്റ് വൈസ് ചെയർമാൻ സജീവ് നാരായണൻ, വനിതവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സെക്രട്ടറി പ്രീതാ സതീഷ്, ട്രഷർ രമ വിദ്യാധരൻ, എക്യൂട്ടീവ് അംഗങ്ങൾ ആയ സൈഗാൾ സുശീലൻ , അജികുട്ടപ്പൻ, സബീഷ്, എല്ലാ മേഖലയിലെയും യൂണിറ്റ് ഭാരവാഹികൾ, ഗുരുകുലം ഭാരവാഹികൾ ആയ മഞ്ജു പ്രമോദ്, സീമ രജിത്,  രമ ആര്യകുമാർ എന്നിവർ ആശംസകളർപ്പിച്ചു.

തുടർന്ന് നടന്ന വിവധയിനം കലാപരിപാടികൾ,ദേശഭക്തിഗാന ആലപാനം, ഗ്രൂപ്പ് ഡാൻസ്, പ്രതിജ്ഞ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .

publive-image

അവധിക്കാല പഠനത്തിൽ പങ്കെടുത്ത ടീച്ചർമാർക്കും കുട്ടികൾക്കും ചെടികൾ വിതരണം ചെയ്തു. ജന്മനാട്ടിൽ രണ്ട് വർഷമായി ഉണ്ടായികൊണ്ടിരിക്കുന്ന പ്രളയക്കെടുതികളും പരിസ്ഥിതി അസന്തുലിതാവസ്ഥയും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നത് മുന്നിൽ കണ്ടു കൊണ്ടാണ് ഇങ്ങനൊരു മാതൃകാപരമായ നീക്കം സാരഥി ഗുരുകുലം ഭാരവാഹികൾ നടത്തിയത് .

publive-image

ഗുരുകുലം കുട്ടികൾ, ഗുരുകുലം ടീച്ചേർസ്, മാതാപിതാക്കൾ തുടങ്ങിയവർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

Advertisment