Advertisment

നമ്മുടെ ഓരോ നേട്ടവും ഒപ്പം നിന്നവരോടുള്ള കടം വീട്ടലാണ് ; കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലെ എംഫാം കോഴ്സിന്റെ ആദ്യ വർഷം ഒന്നാമതെത്തിയപ്പോൾ ശരണ്യ ഫെയ്സ്ബുക്കിൽ കുറിച്ച വരികള്‍ ഇങ്ങനെ

New Update

തിരുവനന്തപുരം : നമ്മുടെ ഓരോ നേട്ടവും ഒപ്പം നിന്നവരോടുള്ള കടം വീട്ടലാണ് . കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലെ എംഫാം കോഴ്സിന്റെ ആദ്യ വർഷം ഒന്നാമതെത്തിയപ്പോൾ ശരണ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒളിംപിക്സിനു തയാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റ് നേരിടുന്ന വെല്ലുവിളികളുടെ കഥ പറയുന്ന ഫൈനൽസ് സിനിമയുമായി ബന്ധപ്പെടുത്തിയായിരുന്നു ആ പോസ്റ്റ്.

Advertisment

publive-image

സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് 2 മാസം കഴിയുമ്പോഴാണ് അപ്രതീക്ഷിത വിയോഗം. 2009 ൽ പ്രവീണുമായുള്ള വിവാഹത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണു പഠനം പുനരാരംഭിച്ചത്. ഇടയ്ക്കൊരു ബ്രേക്ക് വന്നെങ്കിലും ആദ്യവർഷം തന്നെ കോഴ്സിൽ ശരണ്യ ഒന്നാമതായി. സ്കൂൾ കാലം മുതൽ ശരണ്യ പഠനത്തിൽ ഒന്നാമതായിരുന്നു.

വിജയം ശരണ്യ സമർപ്പിച്ചതു ഭർത്താവ് പ്രവീണിനും കുട്ടികൾക്കുമായിരുന്നു. രണ്ടു വർഷം മുൻപ് വരെ പ്രവീണിനൊപ്പം ദുബായിലായിരുന്നു ശരണ്യയും മക്കളും. ശരണ്യയുടെ അമ്മയുടെ മരണത്തിനു ശേഷമാണ് അച്ഛനു കൂട്ടായി കുട്ടികളുമായി നാട്ടിലെത്തിയത്. കൊച്ചിയിലെ ഫ്ലാറ്റിൽ അച്ഛനും ഒപ്പമുണ്ടായിരുന്നു.

Advertisment