Advertisment

നടന്നതൊന്നും എന്റെ അറിവോടെ അല്ല ;എല്ലാം തീരുമാനിച്ചത് അജിത്ത് പവാറാണ് ; ശരത്ത് പവാറിന്റെ ആദ്യ പ്രതികരണം  

New Update

ഡൽഹി: മഹാരാഷ്ട്രയിൽ അ​തി​നാ​ട​കീ​യമായി ബിജെപി – എൻ സി പി സർക്കാർ അധികാരത്തിൽ വന്നത് തന്റെ അറിവോടെയല്ലെന്ന് എൻ സി പി നേതാവ് ശരത്ത് പവാർ. എല്ലാം തീരുമാനിച്ചത് അജിത്ത് പവാറാണ്. ശരത്ത് പവാർ പ്രതികരിച്ചു. അതേസമയം, സർക്കാർ തന്റെ പൂർണ അറിവോടെയാണ് രൂപീകരിക്കപ്പെട്ടതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

Advertisment

publive-image

രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ തന്ത്രപരമായ നീ​ക്ക​ങ്ങ​ളോ​ടെയാണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വന്നത്.

ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ.

Advertisment