Advertisment

മകളോട് മാപ്പ് പറഞ്ഞ് നടന്‍ ശരത്കുമാര്‍

author-image
ഫിലിം ഡസ്ക്
New Update

നടന്‍ ശരത്കുമാറിന്‍റെ മകളെന്ന മേല്‍വിലാസത്തില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ വരലക്ഷ്മി പിന്നീട് നായികയായും പ്രതിനായികയായുമൊക്കെ തിളങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത നടിയാണ്.

Advertisment

publive-image

മമ്മൂട്ടി നായകനായ കസബ, വിശാല്‍ ചിത്രം സണ്ടക്കോഴി 2 എന്നിവ വരലക്ഷ്മിയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളാണ്. ഇപ്പോഴിതാ ഒരു പിതാവെന്ന നിലയില്‍ മകളോട് മാപ്പ് പറഞ്ഞിരിക്കുകയാണ് നടന്‍ ശരത്കുമാര്‍.

ക്ഷമ ചോദിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മകളുടെ ആദ്യ സിനിമയായ പോടാ പോടി എന്ന ചിത്രം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

സിനിമയുടെ റിലീസ് മുടങ്ങിയ സമയത്ത് വേണ്ടത്ര സഹായം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

SARATHKUMAR APPOLOGY
Advertisment