Advertisment

കൊലക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ശരവണ ഭവന്‍ ഉടമയ്ക്ക് ഹൃദയാഘാതം ; രാജഗോപാല്‍ വെന്‍റിലേറ്ററില്‍ ; സ്റ്റാന്‍ലി ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടമാണെന്ന് ആര്‍ എം ഒ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി രാജഗോപാലിന് ഹൃദയാഘാതം. സാറ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാല്‍ ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. മികച്ച ചികിത്സയ്ക്കായി ഇയാളെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

Advertisment

publive-image

മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ചൊവ്വാഴ്ച ഹൈക്കോടതി അനുമതി നല്‍കിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രാജഗോപാല്‍ കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയിരുന്നു.

എന്നാല്‍ സുപ്രീം കോടതി അന്ത്യശാസന നല്‍കിയതോടെ ഏതാനും ദിവസം മുമ്പാണ് ഇയാള്‍ കീഴടങ്ങിയത്. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ ജയിലിലെത്തിച്ചെങ്കിലും അസുഖം കൂടിയതോടെ സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ന്ന് ശനിയാഴ്ചയോടെയാണ് നെഞ്ചുവേദന ഉണ്ടായത്.

വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്‍ററിലോ പിതാവിന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടാണ് മകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. 72-കാരനായ രാജഗോപാലിന് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കടുത്ത പ്രമേഹവും വൃക്കകള്‍ക്ക് തകരാറുമുള്ള രാജഗോപാലിനെ സ്റ്റാന്‍ലി ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടമാണെന്ന് ആശുപത്രി ആര്‍ എം ഒ ഡോ. പി രമേഷ് അറിയിച്ചു.

Advertisment