Advertisment

2063 കോടി ചിലവഴിച്ച പട്ടേൽ പ്രതിമയുടെ സമര്‍പ്പണം 31 ന്. പ്രതിമക്കായി മുടക്കിയത് മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിനു ദുരിതാശ്വാസനിധിയിലേയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ സംഖ്യ - 'അച്ഛാ ദിന്‍ ...!"

New Update

publive-image

Advertisment

കൊച്ചി ∙ ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപിൽ പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കു൦. 4 വർഷംകൊണ്ട് 182 മീറ്റർ ഉയരത്തില്‍ 2063 കോടി ചിലവഴിച്ച് നിര്‍മ്മിച്ചതാണ് പ്രതിമ. 70,000 ടൺ സിമന്റ്, 6000 ടൺ സ്റ്റീൽ എന്നിവയാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. നൂറ്റാണ്ടുകണ്ട ഏറ്റവുംവലിയ പ്രളയത്തെ അതിജീവിക്കാന്‍ കേരള സര്‍ക്കാരും പ്രവാസി സമൂഹവും സംഘടനകളും സ്ഥാപനങ്ങളും നല്‍കിയ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ ഇപ്പോള്‍ ആകെ പിരിഞ്ഞു കിട്ടിയത് ഇത്രയും തുകയാണ്.

ഇത്രയും പണം ചിലവഴിച്ച് പ്രതിമ നിര്‍മ്മിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു . ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമ സ്വാതന്ത്ര്യ സമരഭടന്മാർക്കുള്ള ആദരവാണെന്നും ഇന്ത്യയുടെ വലിയ ആകർഷണ കേന്ദ്രമായി ഭാവിയിൽ ഇതു മാറുമെന്നും ഗുജറാത്ത് സാമൂഹ്യക്ഷേമ മന്ത്രി വസൻഭായി ആഹിർ പറഞ്ഞു.

നവംബർ 1 മുതൽ 30 വരെ ലോകോത്തര നിലവാരമുള്ള സർദാർ പട്ടേൽ മ്യൂസിയവും സന്ദർശകർക്കായി തുറന്നു കൊടുക്കും. കേരളത്തിലെ എല്ലാ ജനങ്ങളെയും മ്യൂസിയത്തിലേക്കു ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ പ്രതിനിധിയായി കേരളത്തിൽ എത്തിയതായിരുന്നു വസൻഭായി. കേരളത്തിന് മികച്ച വിപണന സാധ്യത ഉള്ള സ്ഥലം കൂടിയാണിത്. കേരളത്തിന്റെ കരകൗശല വസ്തുക്കൾ വിറ്റഴിക്കാനും തനതായ ഉത്പന്നങ്ങൾക്കു മികച്ച വിപണനസാധ്യത കണ്ടെത്താനും ആവശ്യമായ സഹായം നൽകും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് ഗുജറാത്ത് മുഖ്യമന്ത്രി കത്തെഴുതിയിട്ടുണ്ട്.

പട്ടേൽ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നർമദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, 5 കിലോമീറ്റർ റോഡ്, ഭരണ നിർവഹണ കേന്ദ്രം ഉള്‍പ്പെടെ പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകൾ ഉണ്ട്. പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗ്യാലറിയുണ്ട്. 200 പേർക്ക് ഒരേ സമയം ഗ്യാലറിയിൽ നിൽക്കാം. ഏറ്റവും മികച്ച അണ്ടർ വാട്ടർ അക്വേറിയം ഇതിലുണ്ട്.

latest modi flop pattel
Advertisment