Advertisment

ശ്രുതി ഹസന്‍റെ അഭിനയം കാണാന്‍ ആദ്യമായി കമലിന്‍റെ മുന്‍ ഭാര്യയായ സരികയെത്തിയപ്പോള്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മഹേഷ് മാജ് റേക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് ശ്രുതി ഹസന്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ ലൊക്കേഷനിലേക്കെത്തിയ സരികയാണ് ഇപ്പോള്‍ സംസാര വിഷയം.

publive-image

ശ്രുതിയുടെ അമ്മയാണ് സരിക. അണിയറപ്രവര്‍ത്തകരും സഹതാരങ്ങളു൦ ചേര്‍ന്നാണ് സെറ്റിലെത്തിയ കമല്‍ ഹാസന്‍റെ മുന്‍ ഭാര്യയെ സ്വീകരിച്ചത് .

publive-image

ആദ്യമായി തന്റെ അഭിനയം കാണാന്‍ അമ്മയെത്തിയത് ശ്രുതിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അമ്മയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെക്കുറിച്ച് മകള്‍ക്കും അറിയില്ലായിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മയെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു താരപുത്രി.

publive-image

ദേശീയ അവാര്‍ഡ് ജേതാവായ മഹേഷിന്റെ സിനിമയില്‍ അവസരം ലഭിച്ച മകളെ നേരിട്ട് കണ്ട് അനുഹ്രഹിക്കാനായിരുന്നു താരമാതാവ് എത്തിയത്. താരപുത്രി സെറ്റിലുള്ളവര്‍ക്ക് അമ്മയെ പരിചയപ്പെടുത്തി.

publive-image

മകള്‍ക്ക് ലഭിച്ച അവസരത്തില്‍ അതീവ സന്തോഷവതിയാണ് സരിക. ആ സന്തോഷം പങ്കുവെക്കാനായാണ് അവര്‍ സെറ്റിലേക്ക് എത്തിയതും. സംവിധായകനെ സരികയ്ക്ക് നേരത്തെ തന്നെ പരിചയമുണ്ട്. ഷൂട്ടിങ് സെറ്റിലെത്തിയ സരികയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

kamal hassan indian cinema
Advertisment