Advertisment

മലയാളികളുടെ പ്രിയപ്പെട്ട മേയർ സ്കാർസെല്ല അന്തരിച്ചു

New Update

ഹ്യൂസ്റ്റൺ: മലയാളികളുടെ പ്രിയപ്പെട്ട മേയർ സ്കാർസെല്ല അന്തരിച്ചു . ടെക്സസിൽ ഹ്യൂസ്റ്റൺ സമീപമുള്ള സ്റ്റാഫ്‌ഫോർഡ് സിറ്റിയുടെ മേയർ ആയി 50 വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചു വരവെ ആണ് അന്ത്യം. കുറച്ചു നാളായി രോഗത്തിന്‍റെ പിടിയിലായിരുന്നിട്ടു പോലും സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്നു.

Advertisment

publive-image

അമേരിക്കയിൽ ഏറ്റവും കൂടുതൽ വര്ഷം മേയർ ആയി പ്രവർത്തിച്ചതിന്‍റെ നേട്ടവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മാത്രം നേതൃത്വത്തിന്റെ ഭാഗമായി സ്റ്റാഫ്‌ഫോർഡ് എന്ന ചെറിയ നഗരത്തെ അമേരിക്കയിൽ അറിയപ്പെടുന്ന ഒരു നഗരമായി മാറ്റുവാനും പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട നഗരമായി മാറുകയും ചെയ്തു.

സ്റ്റാഫ്‌ഫോർഡ് മലയാളികളുടെ മത സാംസ്‌കാരിക വാണിജ്യകേന്ദ്രമായി മാറിയതിന്‍റെ പിന്നെങ്കിൽ ഇറ്റാലിയൻ വംശജനായ മേയറുടെ കരങ്ങൾ ആണെന്ന് അഭിമാനത്തോടെ പറയുവാൻ സാധിക്കും.

അദ്ദേഹത്തിന്‍റെ ഭരണ നേട്ടങ്ങളിൽ പ്രധാനം സംസഥാനത്തെ ഏക മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ട്, സിറ്റി പ്രോപ്പർട്ടി ടാക്സ് ഇല്ലാത്ത വലിയ സിറ്റി, ടെക്സാസ് ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർടാഷനുമായി ചേർന്ന് സിറ്റിയും യൂണിയൻ പസിഫിക് റെയിൽ റോഡ് ഇടനാഴിക, സ്റ്റാഫ്‌ഫോർഡ് സെന്റർ എന്ന സാംസ്‌കാരിക സമുച്ചയം, അതിനോട് ചേർന്ന് കൺവെൻഷൻ സെന്റർ , ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജിന്റെ എക്സ്റ്റൻഷൻ അങ്ങനെ നിരവധി നേട്ടങ്ങളാണ്.

സ്റ്റാഫ്‌ഫോഡിൽ ജനിച്ചു വളർന്ന മേയർ സ്കാർസെല്ല മിസ്സോറി സിറ്റി ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റൺ ലോ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 53 വര്ഷം വക്കീലായി പ്രാക്ടീസ് ചെയ്തു. ടെക്സാസ് നാഷണൽ ഗാർഡ് ആയി സേവനം ചെയ്തതിനോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സിൽ സേവനം അനുഷ്ടിച്ചു.

sarkcella death
Advertisment