Advertisment

രാഹുലിന് പക്വതവരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി; ബി.ജെ.പി എം.പി സരോജ് പാണ്ഡ്യെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഉത്തരാഖണ്ഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ പക്വത വന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയെന്ന് ബി.ജെ.പി എം.പി സരോജ് പാണ്ഡെ.മുന്‍പ് ഇവര്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധി എന്ന് വിളിച്ചിരുന്നു.

Advertisment

കോണ്‍ഗ്രസ് അധ്യക്ഷന്റെ പുതിയ രാഷ്ട്രീയ ചുവടുവെപ്പുകളെകുറിച്ചുള്ള പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘രാഹുലിന് പക്വത വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായ് മനസ്സിലാവുന്നു’ എന്നായിരുന്നു മറുപടി.

publive-image

‘ കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍പ് വ്യാപം അഴിമതിയെ രാഷ്ട്രീയ തന്ത്രമാക്കി ഉപയോഗിച്ചത് നമ്മള്‍ കണ്ടതാണ്. പക്ഷെ അത് വര്‍ക്ക് ഔട്ട് ആയില്ല. ബി.ജെ.പി ഒരു തരത്തിലുമുള്ള അഴിമതിയും നടത്തിയിട്ടില്ല എന്ന് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ റാഫേല്‍ അഴിമതിയെ അതേ രീതിയില്‍ ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്.’ സരോജ് പാണ്ഡെ പറഞ്ഞു.

കൊക്കകോളയുടെ ഫൗണ്ടര്‍ മുന്‍പ് നാരങ്ങവെള്ളം വിറ്റിരുന്നു എന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ പാണ്ഡെ മന്ദബുദ്ധി എന്ന വിളിച്ചിരുന്നു.

‘രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം സര്‍പ്രൈസ് ആണ്. അദ്ദേഹം കാര്യങ്ങള്‍ ഗ്രഹിക്കണം.അതിനൊക്കെ ഒരു പ്രായമുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ 40 വയസ്സിന് ശേഷമാണ് കാര്യങ്ങള്‍ പഠിക്കുന്നതെങ്കില്‍ അവരെ അറിവുള്ളവര്‍ എന്നു വിളിക്കാന്‍ കഴിയില്ല. അവരെ മന്ദബുദ്ധി എന്നാണ് വിളിക്കുക.’ ലഹരിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പാണ്ഡെ പറഞ്ഞു.

Advertisment