Advertisment

എൻസിപിയുടെ മന്ത്രിസ്ഥാനം വച്ചുമാറേണ്ട കാര്യമില്ല ; പാലായിലെ വിജയം ചരിത്രം ; കള്ളൻ കപ്പലിൽ തന്നെ' എന്ന ജോസ് ടോമിന്‍റെ പ്രതികരണത്തിൽ എല്ലാമുണ്ട്. യുഡിഎഫിന് വോട്ട് കുറഞ്ഞതിൽ പഴിചാരേണ്ടത് അവരെത്തന്നെയാണെന്ന് ശശീന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: മാണി സി കാപ്പൻ പാലായിൽ ജയിക്കുമെന്നുറപ്പിച്ചതോടെ, എൻസിപിയുടെ മന്ത്രിസ്ഥാനം വച്ചുമാറേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. ഏറെക്കാലത്തിന് ശേഷം എൻസിപിയ്ക്ക് മൂന്നാമതൊരു എംഎൽഎയെ കിട്ടിയത് ചിട്ടയായ പ്രവർത്തനത്തിലൂടെയാണ്. ബിജെപിയുടെ വോട്ട് എൽഡിഎഫ് വാങ്ങിയെന്ന ആരോപണം കഴമ്പില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

Advertisment

publive-image

'കള്ളൻ കപ്പലിൽ തന്നെ' എന്ന ജോസ് ടോമിന്‍റെ പ്രതികരണത്തിൽ എല്ലാമുണ്ട്. യുഡിഎഫിന് വോട്ട് കുറഞ്ഞതിൽ പഴിചാരേണ്ടത് അവരെത്തന്നെയാണെന്നും ശശീന്ദ്രൻ ആരോപിച്ചു.

കെ എം മാണിയെ പോലുള്ളൊരു അതികായന്‍റെ നിര്യാണത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആ മുന്നണിയെയും സ്ഥാനാർത്ഥിയെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചെങ്കിൽ അത് അട്ടിമറി വിജയം തന്നെയാണെന്ന് ശശീന്ദ്രൻ.

കാലാകാലങ്ങളായി എൽഡിഎഫിനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ നിൽക്കുന്നതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

pala ele
Advertisment