Advertisment

ജയില്‍വാസം അവസാനിക്കുന്നു, ശശികല മടങ്ങിവരുന്നു ? തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയും

New Update

publive-image

Advertisment

ചെന്നൈ : അഴിമതിക്കേസില്‍ ശിക്ഷിക്കപെട്ടു ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ഉടന്‍ ജയില്‍മോചിതയാകുന്നു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി കസേരയ്ക്ക് തൊട്ടരുകില്‍ വരെ എത്തി നില്‍ക്കുമ്പോഴായിരുന്നു 2017 ഫെബ്രുവരി 15 നു ശശികലയെ കോടതി വീണ്ടും ജയിലിലേയ്ക്ക് അയച്ചത്. 4 വര്‍ഷമായിരുന്നു തടവ് കാലാവധി. ആദ്യ ഘട്ടം ജയലളിതയ്ക്ക് ഒപ്പം ജയിലില്‍ കിടന്ന കാലയളവ് കിഴിച്ചുള്ള 4 വര്‍ഷ കാലാവധി  ഓഗസ്റ്റ് 14 ന് അവസാനിക്കുകയാണ്.

അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ തിരിച്ചുവരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയിലും പൊതുവില്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു.

തമിഴ്നാട് രാഷ്ട്രീയത്തില്‍ അതീവ ശ്രദ്ധാലുമായ ശശികലയുടെ മടങ്ങിവരവ് അണ്ണാ ഡി എം കെ യിലെ വിമത വിഭാഗമായ ടി ടി വി ദിനകരന്‍ വിഭാഗത്തിനു ഊര്‍ജ്ജം പകരും . ഒപ്പം ശശികലയുടെ ശത്രുക്കളായ നിലവിലെ ഭരണകക്ഷിക്ക് അത് കൂടുതല്‍ തലവേദന സൃഷ്ടിക്കുകയും ചെയ്യും. അടുത്ത തവണ തമിഴ്നാട്ടില്‍ ഭരണം തിരികെ പിടിക്കാനാകും ശശികലയുടെ ശ്രമം.

അതിന്നായി ജയലളിത വികാരം ആളിക്കത്തിക്കാനും നീക്കം നടത്തും. മറുഭാഗത്ത് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപ മുഖ്യമന്ത്രി ഓ പനീര്‍ ശെല്‍വവും ശശികലയെ പാര്‍ട്ടിക്ക് പുറത്തിറക്കാനുള്ള തന്ത്രങ്ങളും മിനയും . എന്തായാലും തമിഴ്നാട് രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് .

ശശികല ഓഗസ്റ്റ് 14 ന് ജയില്‍മോചിതയാകുമെന്ന് ബി.ജെ.പി നേതാവ് അസീര്‍വതം ആചാരി ഇന്ന്  ട്വീറ്റ് ചെയ്തിട്ടുണ്ട് . അഴിതിക്കേസില്‍ ജയിലിലായ ശശികലയ്ക്ക് ഭര്‍ത്താവ് നടരാജന് അസുഖമായതിനെ തുടര്‍ന്ന് 2017 ഒക്‌ടോബറില്‍ അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2019 മാര്‍ച്ചില്‍ നടരാജന്‍ മരിച്ചതിനെ തുടര്‍ന്ന് 12 ദിവസത്തെ പരോളും നല്‍കിയിരുന്നു.

 

jayalalitha
Advertisment