Advertisment

ബിജെപിക്കാരായ തരൂരിന്റെ ബന്ധുക്കളെ അംഗത്വ വിതരണം നടത്തി വീണ്ടും ബിജെപിയിൽ ചേർത്ത് ശ്രീധരൻപിള്ള

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കൊച്ചി: ശശിതരൂരിന്റെ മാതൃ സഹോദരിക്കും ബന്ധുക്കൾക്കും അടക്കം 14പേർക്ക് ബിജെപിയില്‍ അംഗത്വം നൽകി. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഇവരെ ഷാളണിയിച്ചാണ് പിഎസ് ശ്രീധരൻ പിള്ള സ്വീകരിച്ചത്. എന്നാല്‍ നേരത്തെ തന്നെ തങ്ങൾ ബിജെപിയിലാണെന്നും എന്തിനാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും തരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാര്‍ പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാർ പ്രതികരിച്ചു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ശശി തരൂരിന്‍റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. അംഗത്വമെടുത്ത കുടുംബാംഗങ്ങൾ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടെന്ന് തന്നെ വേദി വിടുകയായിരുന്നു.

പിന്നീട് മാധ്യമങ്ങള്‍ ഇവരെ സമീപിച്ചപ്പോഴാണ് തങ്ങള്‍ നേരത്തെ ബിജെപിക്കാര്‍ ആയിരുന്നെന്നും പിന്നെ എന്തിനാണ് ബിജെപി ഇത്തരത്തില്‍ ഒരു അംഗത്വ വിതരണ ചടങ്ങ് ഇപ്പോൾ നടത്തിയതെന്ന് അറിയില്ലെന്നും പ്രതികരിച്ചത്. കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്‍റെ ബന്ധുക്കൾ പറയുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്‍റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയിൽ ചേരുന്നുവെന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ച് അംഗത്വ വിതരണം നടത്തുകയും ചെയ്തു. അംഗത്വ വിതരണ വിവരം മാധ്യമങ്ങളെ നേരത്തെ തന്നെ ബിജെപി ഓഫീസില്‍ നിന്ന് വിളിച്ചറിയിച്ചിരുന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരടക്കമുള്ള പത്ത് പേരെയാണ് ബിജെപി ചടങ്ങിനെത്തിച്ച് അംഗത്വ വിതരണം നടത്തിയത്.

Advertisment