Advertisment

ശശികുമാര വര്‍മ്മ ബിജെപി പത്തനംതിട്ട സ്ഥാനാര്‍ത്ഥിയാകുമോ?...അയ്യപ്പന്റെ ശബ്ദം ലോക്‌സഭയില്‍ മുഴങ്ങണം...എന്നാല്‍ മത്സരിക്കണോ എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് ശശികുമാര വര്‍മ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: എങ്ങനെയും ലോക്‌സഭയിലേക്ക് സീറ്റ് നേടിയെടുക്കാനുള്ള പരക്കംപാച്ചിലിലാണ് ബിജെപി. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കി പരിക്ഷിക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം.

Advertisment

publive-image

ശബരിമല യുവതിപ്രവേശ വിധി സംസ്ഥാനത്തു മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാനാണ് ഇതില്‍ നിന്ന് ബിജെപി ഉദ്ദേശിക്കുന്നത്. ശശികുമാര വര്‍മയുമായി ആശയ വിനിമയം നടത്തിയ ബിജെപി നേതൃത്വം അദ്ദേഹത്തെ സ്വതന്ത്രനായി നിര്‍ത്തുന്നതിന്റെ സാധ്യതകളും ആരാഞ്ഞു. എന്നാല്‍

പാര്‍ലമെന്റിലേക്കു മല്‍സരിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും അയ്യപ്പന്റെ ശബ്ദം ലോക്‌സഭയില്‍ മുഴങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നു പി.ജി.ശശികുമാര വര്‍മ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സ്വരം കടുപ്പിച്ച പന്തളം കൊട്ടാരം ബിജെപിയുടെ നിര്‍ദേശം സ്വീകരിച്ചേക്കുമെന്നാണു സൂചന. ശബരിമല മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കിയാല്‍ കേരളം മുഴുവന്‍ പാര്‍ട്ടിക്കു ഗുണം ലഭിക്കുമെന്ന തരത്തിലാണ് സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തെ ധരിപ്പിച്ചിരിക്കുന്നത്.

Advertisment