Advertisment

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എത്ര വനിതകളെ മന്ത്രിയാക്കും?  കൂടുതല്‍ വനിതകളെ ജയിപ്പിച്ചാല്‍ അമ്പത് ശതമാനം വരെ പരിഗണിക്കാമെന്ന് ശശി തരൂര്‍ !

New Update

തിരുവനന്തപുരം :യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എത്ര വനിതകളെ മന്ത്രിയാക്കും. കൂടുതല്‍ വനിതകളെ ജയിപ്പിച്ചാല്‍ അമ്പത് ശതമാനം വരെ പരിഗണിക്കാമെന്ന് ശശി തരൂര്‍. പ്രക‌ടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ക്കായി ശശി തരൂര്‍ യുവാക്കളുമായി സംവദിച്ചപ്പോളായിരുന്നു ഈ ചോദ്യവും ഉത്തരവും. ഇത്തരത്തില്‍ ഒട്ടേറെ ചോദ്യങ്ങളും നിര്‍ദേശങ്ങളുമായി തരൂരിന്റെ സംവാദപരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി.

Advertisment

publive-image

ദീര്‍ഘനാളായി കേരളത്തില്‍ ഇല്ലാതിരുന്ന ശശി തരൂര്‍ ബെന്നി ബെഹ്നാന്‍ മാറി എം.എം.ഹസന്‍ യു.ഡി.എഫ് കണ്‍വീനറായത് ഓര്‍ത്തില്ല. ഈ ചെറിയ അബദ്ധത്തോടെ തുടങ്ങിയ സംവാദത്തില്‍ ആദ്യം േനരിട്ട ചോദ്യം ശബരിമല വീണ്ടും എന്തിന് വിഷയമാക്കുന്നൂവെന്ന്.

അടുത്തതായിരുന്നു വനിതാ മന്ത്രിമാര്‍ക്ക് വേണ്ടിയുള്ള ആവശ്യം. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വല്‍കരണത്തെ അനുകൂലിച്ച തരൂരിനോട് ആ നിലപാട് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമോയെന്നും ചോദ്യം ഉയര്‍ന്നു. സ്വകാര്യവല്‍കരണത്തെ എതിര്‍ക്കുന്ന യു.ഡി.എഫ് നിലപാട് തള്ളിതന്നെ മറുപടിയും.

വിദ്യാഭ്യാസം, കൃഷി, ടൂറിസം, ഐ.ടി തുടങ്ങി സകലമേഘലകളില്‍ നിന്നുമുള്ള നിര്‍ദേശങ്ങളുമായി ഒട്ടേറെപ്പേരെത്തിയതോടെ സംവാദം മൂന്ന് മണിക്കൂറോളം നീണ്ടു. ഇത്തരത്തില്‍ വിവിധ മേഘലകളിലെ നിര്‍ദേശങ്ങള്‍ അറിയാനായി ശശി തരൂരും ബെന്നി ബെഹ്നാനും അടങ്ങുന്ന സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സഞ്ചരിക്കും.

sasi tharoor sasi tharoor speaks
Advertisment