Advertisment

ദക്ഷിണ ഭാരതത്തില്‍ വന്ന് മത്സരിച്ചിട്ടുണ്ടോ ? ; തിരുവനന്തപുരത്ത് വന്ന് മത്സരിച്ച് കഴിവ് കാണിക്ക് : മോദിയെ വെല്ലുവിളിച്ച് തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാല്‍ 20 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisment

publive-image

മത്സരിക്കാന്‍ രാഹുല്‍ കേരളത്തിലേക്ക് വരുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവു കൂടിയാണ്.

അദ്ദേഹത്തിന് ദേശീയ ഉത്തരവാദിത്തമുണ്ട്. എല്ലായിടത്തും പ്രചാരണത്തിന് പോകേണ്ടി വരും. എങ്കിലും ഉത്തരഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഒരു സാന്നിധ്യം കാണിക്കാന്‍ രാഹുലിന് സാധിക്കും. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

സമാനമായ രീതില്‍ മോദിക്ക് പറയാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ വെല്ലുവിളിച്ചു. ദക്ഷിണ ഭാരത്തില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ടോ?. തിരുവനന്തപുരത്ത് വരട്ടെ. വന്ന് കാണിക്കട്ടെ അദ്ദേഹത്തിന്റെ കഴിവെന്നും ശശി തരൂര്‍ പറഞ്ഞു.

Advertisment