കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കും ; ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്ന് ശ​ശി ത​രൂ​ർ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 24, 2019

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ക​ന​ത്ത പോ​ളിം​ഗ് കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​കു​മെ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കും. ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 77.68 ശ​ത​മാ​നം പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം (82.27) ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​നം (73.38) തി​രു​വ​ന​ന്ത​പു​ര​ത്തും.

×