തിരുവാഭരണ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു: പരിചയമില്ലാത്ത ആളുകള്‍ കൊട്ടാരത്തില്‍ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, January 12, 2019

പന്തളം: തിരുവാഭരണ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സുരക്ഷ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തിരുവാഭരണം സുരക്ഷിതമായി എത്തും.

സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരെ അകറ്റാന്‍ ഇടയാക്കില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തിരുവാഭരണ വാഹകരെ സ്വഭാവ ശുദ്ധിയും പരിശുദ്ധിയും നോക്കിയ ശേഷമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിചയമില്ലാത്ത ആളുകള്‍ കൊട്ടാരത്തില്‍ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. മകര സംക്രമ പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും.

×