Advertisment

സിഗററ്റ് വലിച്ചിട്ടുണ്ടോയെന്ന് ചോദ്യം; ക്യൂബയിലെ സിഗാര്‍ അനുഭവം പങ്കുവച്ച്‌ എംപി ശശി തരൂര്‍

New Update

ന്യൂഡല്‍ഹി ആദ്യമായി പുകവയില വലിച്ച അനുഭവം തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. പുകവലിക്കാറുണ്ടോയെന്ന് ട്വിറ്ററില്‍ വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശശി തരൂര്‍.

Advertisment

publive-image

'സാര്‍, നിങ്ങള്‍ സിഗററ്റ് വലിക്കാറുണ്ടോ? നിങ്ങളുടെ ശബ്ദം അത്രത്തോളം ഗാംഭീര്യമുള്ളതാണ്. അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചുപോയതാണ്..' ശശി തരൂരിനോട് ട്വിറ്ററില്‍ ഒരു വ്യക്തി ചോദിച്ച സംശയമാണിത്. ഈ ചോദ്യവും ഇതിന് തരൂര്‍ കൊടുത്ത മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

'ഞാന്‍ സിഗരറ്റ് പരീക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ ക്യൂബയിലെ ഹവാനയിലുള്ള കോപാകബാന ക്ലബില്‍ വച്ചാണ് അത്. അവിടെ സിഗററ്റ് വലിക്കുക എന്നത് സാധാരണമായ ഒന്നാണ്. എന്നാല്‍ വലിച്ചതിന്റെ അസഹ്യമായ ഒരു ഗന്ധം എന്റെ വായില്‍ ദിവസങ്ങളോളം ഉണ്ടായിരുന്നു. അതിനുശേഷം പിന്നീട് സിഗരറ്റ് വലിക്കണമെന്ന് തോന്നിയിട്ടില്ല.' ഇതായിരുന്നു ശശി തരൂരിന്‍റെ മറുപടി.ശശി തരൂരിന്റെ നിഷ്ക്കളങ്കമായ മറുപടിയോട് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.

sasitharoor answer
Advertisment