Advertisment

റിയാദ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് അംഗം സതീഷ് വയനാട് അന്തരിച്ചു.

author-image
admin
New Update

റിയാദ്: മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് അംഗം സതീഷ് വയനാട് (27)അന്തരിച്ചു. റിയാദ് എക്സിറ്റ് -10 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വയറിലെ കാൻസർ ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ മാസം റിയാദിലെ രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഇന്ത്യൻ എംബസ്സി മുഖാന്തിരം നാട്ടിലെത്തിച്ചിരുന്നു..

Advertisment

publive-image

സുമനസ്സുകളുടെ സഹായത്തോടെ നാട്ടിൽ ചികിത്സ തുടരുന്നതിനിടെ രോഗം മൂർച്ഛിക്കുകയും ബുധനാഴ്‌ച (12/08/ 2020) വൈകീട്ടോടെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിക്കുകയുംചെയ്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടക്കും.

വയനാട് വടുവഞ്ചാൽ സ്വദേശിയായ സതീഷ്, മഞ്ഞലത്ത് വീട്ടിൽ രാജുവിന്റെയും, സത്യഭാമയുടെയും മകനാണ്. റിയാദിലും നാട്ടിലും കലാ - കായിക - സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി ഒട്ടേറെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സതീഷ് റിയാദിലെ ക്രിക്കറ്റ് ക്ലബുകൾക്കിടയിൽ ശ്രദ്ധാകേന്ദ്രമായി മാറി. സ്നേഹനിധിയായ ഈ ചെറുപ്പക്കാരൻറെ അപ്രതീക്ഷിത വിടവാങ്ങൽ റിയാദിലെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലും സുഹുര്‍ത്തുകള്‍ക്ക് ഇടയിലും തീരാ നൊമ്പരമാണ് സൃഷ്ടിച്ചിരിക്കുന്ന തെന്ന് ക്ലബ്‌ ഭാരവാഹികള്‍ പറഞ്ഞു.

Advertisment