Advertisment

ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് കൊവിഡ് ബാധിച്ച് മരിച്ചു

New Update

പട്ന: ബിഹാർ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് അന്തരിച്ചു. 77 വയസ്സായിരുന്നു. കോവിഡ് ബാധമൂലമാണ് അന്ത്യം. വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസം 30ന് പട്ന എയിംസിൽ പ്രവേശിപ്പിച്ച സിങ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.‍

publive-image

നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. സത്യനാരായൺ സിങിന്റെ  ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

covid 19 covid death
Advertisment