Advertisment

പുതിയ ചിത്രവുമായി സത്യന്‍ അന്തിക്കാട്,നായികയായി മീരാ ജാസ്‌മിന്‍ മടങ്ങിയെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

നീണ്ട പതിനൊന്ന് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നചിത്രത്തില്‍ നായകനായി ജയറാം. നായികയായി അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മീര ജാസ്‌മിന്‍ മടങ്ങിയെത്തുകയാണ്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രത്തിന്റെ വിശേഷം അറിയിച്ചത്. തനിക്ക് കിട്ടിയ ഏ‌റ്റവും വിലയേറിയ വിഷുകൈനീട്ടമെന്നാണ് ജയറാം ചിത്രത്തെ കുറിച്ച്‌ വിശേഷിപ്പിച്ചത്.

ചുറ്റുപാടുമുള‌ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളായി മാറുക. എപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണെന്നും പുത്തന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ സത്യന്‍ അന്തിക്കാട് പറയുന്നു.

'ഞാന്‍ പ്രകാശന്‍' ചിത്രത്തില്‍ അഭിനയിച്ച ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. ഡോ.ഇക്‌ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. എസ്.കുമാര്‍ ഛായാഗ്രഹണം, 'ഒരു ഇന്ത്യന്‍ പ്രണയകഥ' നിര്‍മ്മിച്ച സെന്‍ട്രല്‍ പ്രൊഡക്‌ഷന്‍സാണ് നിര്‍മ്മാണം. സംഗീതം വിഷ്‌ണു വിജയ്, വരികള്‍ ഹരിനാരായണന്‍. ജൂലായ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

Advertisment