Advertisment

സത്യം ഓണ്‍ലൈന്‍ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ആശിര്‍വാദം വ്യാഴാഴ്ച : പുതിയ ലോഗോ പ്രകാശനം ചെയ്യും !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : ഇടമറ്റത്ത് നിര്‍മ്മാണം പൂര്‍ത്തിയായ സത്യം ഓണ്‍ലൈന്‍ ആസ്ഥാന മന്ദിരത്തിന്‍റെ ആശിര്‍വാദ കര്‍മ്മം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും .

Advertisment

പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ : ജേക്കബ് മുരിയ്ക്കല്‍ ആശിര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കും. ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.

publive-image

ഇടമറ്റത്ത് ടീച്ചേഴ്സ് ട്രെയിനിംങ്ങ് കോളേജിന് എതിര്‍വശത്തുള്ള സത്യം ഓണ്‍ലൈന്‍ - കോട്ടേമാപ്പിലക റോഡിലാണ് പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നത്.

പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ആശിര്‍വാദ ചടങ്ങിനോടനുബന്ധിച്ച് പുതിയ ലോഗോയുടെ പ്രകാശന കര്‍മ്മം ഇടുക്കി എം.പി അഡ്വ : ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിക്കും.

2012-ല്‍ തുടക്കം കുറിച്ച സത്യം ഓണ്‍ലൈന്‍ നിലവില്‍ മലയാളത്തിലെ ഒന്നാം സ്ഥാനത്തുള്ള ന്യൂസ് പോര്‍ട്ടലാണ്. ഗള്‍ഫ് മേഖലയില്‍ ഉള്‍പ്പെടെ പ്രവാസ ലോകത്തെ ഏറ്റവും പ്രധാന ഓണ്‍ലൈന്‍ വാര്‍ത്താ ശൃംഖലയാണ് സത്യം ഓണ്‍ലൈന്‍.

നൂറിലധികം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്ഥാപനത്തിനുള്ളത്. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ന്യൂസ് സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്.

sathyam online sathyam online office
Advertisment