Advertisment

സംസ്ഥാനത്ത് ശനിയാഴ്ച പതിനൊന്നു പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു, റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു,ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ? –ശനിയാഴ്ചയിലെ പ്രധാന 35 വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ഞാറാഴ്ച പത്രം

New Update

കേരളം

Advertisment

1. കേരളത്തില്‍ശനിയാഴ്ച 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്നത്.പുനലൂർ സ്വദേശിയുടെ ഭാര്യക്കും കൊറോണ: റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു .

2. കൊവിഡ് 19 രോഗമുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ശനിയാഴ്ച തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു.

3. ലോക്ക് ഡൗണ്‍ ലംഘനം നടത്തി കൊച്ചിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ 40പേര്‍ അറസ്റ്റില്‍.

publive-image

4. സംസ്ഥാനത്ത് പലയിടങ്ങളിലും പൊതുവിപണിയിൽ മരുന്നുകൾക്ക് ക്ഷാമം. ജീവൻ രക്ഷാ മരുന്നുകൾ ആവശ്യത്തിന് കിട്ടാനില്ലെന്ന് പരാതി.

5. പത്തനംതിട്ടയില്‍ ദുബായില്‍ നിന്നെത്തി വീട്ടില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവിന്‍റെ പിതാവ് മരിച്ചു.സാമ്പിള്‍ പരിശോധനക്കയച്ചു .

6. മലപ്പുറം കീഴാറ്റൂരിൽ കോവിഡ് ബാധിതന്‍റെ മകൻ വിലക്ക് ലംഘിച്ച് രണ്ടായിരത്തോളം പേരുമായി സമ്പർക്കം പുലർത്തി. ഇയാളുടെ സഞ്ചാരപഥം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ ജനകീയ സര്‍വ്വെ നടത്താന്‍ തീരുമാനം .

7. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ കാസര്‍ഗോഡ് വെള്ളിയാഴ്ച നമസ്‌ക്കാരം നടത്തിയ ഇമാമിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തു.

8. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഞായറാഴ്ച്ച തുറന്ന് പ്രവർത്തിക്കും.

9. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത.

10. കൊവിഡ് 19 രോഗമുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു .

ദേശീയം

11. കൊറോണയിൽ വിറങ്ങലിച്ച് ലോകം: കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക് മരണം 59,000 കടന്നു. ഇറ്റലിയിലും സ്പെയിനിലും അതീവ ഗുരുതരം.

12. കോ​വി​ഡ്19 ;എ​യ​ര്‍ ഇ​ന്ത്യ ഏ​പ്രി​ല്‍ 30 വരെ​യു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗു​ക​ള്‍ നി​ര്‍​ത്തി വ​ച്ചു .

13. രാജ്യത്ത് വീണ്ടും കോവിഡ് മരണം: കർണാടകത്തിൽ 75കാരൻ മരിച്ചു കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല .

14. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി രൂപ അനുവദിച്ചു .

15. പാ​ക്കി​സ്ഥാ​നി​ല്‍ 2,547 പേ​ര്‍​ക്ക് കോവിഡ് വൈ​റ​സ് ബാ​ധ സ്ഥിരീകരിച്ചു.

16. ദീപം തെളിയിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടു കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്

17. ലോക്ക് ഡൗണ്‍ :രാജ്യത്തെ പൊതുഗതാഗതം ഏപ്രിൽ പതിനഞ്ച് മുതൽ പുനഃരാരംഭിക്കും.

അന്തര്‍ദേശീയം

18. അ​മേ​രി​ക്കയില്‍ 32,000ത്തിേ​ലേ​റെ​പ്പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.24 മ​ണി​ക്കൂ​റി​നി​ടെ 1,320 മ​ര​ണ​ങ്ങ​ള്‍ റിപ്പോര്‍ട്ട് ചെയ്തു.

19. ടു​ണീ​ഷ്യ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ക​രെ പൂ​ട്ടാ​ന്‍ റോ​ബോ​ട്ട് ഇ​റ​ങ്ങി. റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ സി​സ്റ്റ​ത്തി​ലൂ​ടെ​യാ​ണ് റോ​ബോ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ക.

20. ഒ​ളിമ്പി​ക്സ് വേ​ദി​യാ​യ ടോ​ക്കി​യോ​യി​ല്‍ താ​ത്കാ​ലി​ക കോ​വി​ഡ് ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ക്കാ​ന്‍ നീ​ക്കം

21. കൊവിഡ് 19: ആരോ​ഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കാമെന്ന വാ​ഗ്ദാനവുമായി താജ് ഹോട്ടലുകള്‍

22. കോവിഡ് 19: കുവൈത്തിൽ ആദ്യ മരണം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മരിച്ചത് ഇന്ത്യക്കാരൻ.

23. ലോകാരോഗ്യ സംഘടനയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കുവൈറ്റാണെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടര്‍.

24. കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.ശനിയാഴ്ച രോഗമുക്തി നേടിയത് 11 പേര്‍ , രാജ്യത്തെ വൈറസ് മുക്തി നേടിയവരുടെ എണ്ണം 93 ആയി.

25. ഓസ്ട്രിയയിൽ വാഹന ഉടമകൾക്ക് ഫിറ്റ്നസ് സമയം നീട്ടി.

26. കുവൈറ്റില്‍ നിന്നും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ആദ്യ പ്രവാസി സംഘം പുറപ്പെട്ടു. ആദ്യ വിമാനത്തില്‍ യാത്രയായത് 300ഓളം ഫിലിപ്പൈന്‍ പ്രവാസികള്‍.

27. കുവൈറ്റിലെ ഫര്‍വാനിയയിലുള്ള റസിഡന്‍സി കെട്ടിടവും ക്വാറന്റൈനില്‍.

28. ഇരുപത്തിയെട്ടുകാരനായ മലയാളി യുവാവ് സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചു. മൃതദേഹം സൗദിയില്‍ സംസ്‌ക്കരിക്കും.

29. ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 11500. അഞ്ച് വയസിനു താഴെ 53 പേർ

30. കുവൈറ്റിൽ ഇന്ന് 62 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിൽ 50 ഉം ഇന്ത്യക്കാർ. പ്രവാസി മേഖലകളിൽ ആശങ്ക. കർശന മുൻകരുതലുകളുമായി സർക്കാരും. ഫർവാനിയയിലെ കെട്ടിടം ക്വാറന്റൈനിൽ !.

31. ജിദ്ദ ഗവർണറേറ്റിലെ പലയിടങ്ങളിലും 24 മണിക്കൂർ കർഫ്യൂ ഏര്‍പെടുത്തി.

32. സൗദിയിലിന്ന് നാല് മരണം ഇതോടെ മരണ സംഖ്യ 29 ആയി ഉയര്‍ന്നു , പുതിയ സ്ഥിരീകരണം 140, ആകെ കോവിഡ് ബാധിതരുടെ എണ്ണം 2179. സൗദി കിഴക്കന്‍ മേഖല ,റിയാദ് ,മക്ക, മദീന ഭാഗങ്ങളിലെ ആകെ കോവിഡ് ബാധിതര്‍ 1783,.

33. സൗജന്യ ഇഖാമ പുതുക്കലും ലെവി ഇളവുകളും ഹൗസ് ഡ്രൈവർമാർക്ക് ലഭിക്കില്ല.

34. കർഫ്യൂ സമയത്ത് അടിയന്തിരമായി ആശുപത്രിയിൽ പോകാൻ എന്ത് ചെയ്യണം.

35. ടാങ്കര്‍ ലോറി മറിഞ്ഞ് റിയാദില്‍  കൊല്ലം സ്വദേശി മരിച്ചു.

 

saturday 30 news
Advertisment