Advertisment

കുവൈറ്റ് തണുത്ത് വിറയ്ക്കുന്നു ; താപനില 5ഡിഗ്രിയായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ തണുപ്പ് വര്‍ധിക്കുന്നു .നിലവില്‍ രാജ്യത്ത് 5 ഡിഗ്രി സെല്‍ഷ്യസാണ് താപനില.വ്യാഴാഴ്ച്ച ഉച്ചമുതല്‍ കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയതായും താപനിലയില്‍ കാര്യമായ കുറവുണ്ടായതായും കുവൈറ്റ് മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി യാസര്‍ അള്‍ ബലൂഷി പറഞ്ഞു .

Advertisment

publive-image

ഇന്ന് രാജ്യത്ത് മണിക്കൂറില്‍ 70 കി.മി വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയരാനും പൊടിക്കാറ്റ് മൂലം 1000 മീറ്റര്‍ ചുറ്റളവില്‍ ദൃശ്യപരിധി കുറയാനും സാധ്യതയുണ്ട്. 14 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൂടിയ താപനില പ്രതീക്ഷിക്കുന്നത്.

രാത്രിയിലും കടുത്ത തണുപ്പ് അനുഭവപ്പെടും. മണിക്കൂറില്‍ 15-40 കിമി വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റുവീശാനും സാധ്യതയുണ്ട്.

kuwait kuwait latest
Advertisment