Advertisment

സൗദി  പൗരന്മാർ  മലയാളത്തിൽ  വാചാലരായപ്പോൾ....

New Update

ജിദ്ദ:  ഇന്ത്യൻ  ഉത്ഭവം  കൊണ്ട്  സവിശേയരായ  സൗദി  സ്വദേശികളെ    ആദരിക്കാനും   അവരുമായി   സംവദിക്കാനും   വേണ്ടി   ഗുഡ്‌വിൽ  ഗ്ലോബൽ  ഇനിഷിയേറ്റീവ്   (ജി ജി ഐ)    സംഘടി പ്പിച്ച    "മുസിരിസ്  ടു   മക്ക"   ഇൻഡോ  അറബ്     സംഗമം   സൗദി  പൗര ന്മാരുടെ   മലയാളത്തിലുള്ള   നിർത്താത്ത    സംസാരം    കൊണ്ട് സദസ്സിന്   അനുഭൂതിദാ യകമായി.    ജനപങ്കാളിത്തം കൊണ്ടും നൂതനമായ ആവിഷ്കാരം കൊണ്ടും    മുസിരിസ്  ടു   മക്ക"  അറബ്  നാടുകളിലെ   ഇന്ത്യൻ   സംരംഭങ്ങളിൽ    മൗലികവും   നൂതനവുമായ  അദ്ധ്യായം  തുന്നിച്ചേർത്തു.

Advertisment

publive-image

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍നിന്ന് സൗദിയില്‍ കുടിയേറിപ്പാര്‍ത്ത വരുടെ പുതുതല മുറയില്‍പെട്ടവരെ ആദരിക്കാനും അവരുടെ ബഹുമുഖ സേവനങ്ങളെ പ്രകീര്‍ത്തി ക്കാനും  ഇദം പ്രഥമമായി സംഘടി പ്പിച്ച ചടങ്ങ് ജിദ്ദയിലെ പ്രവാസികള്‍ക്ക് അവിസ്മര ണീയാനുഭവ മായി.   മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍, വിശിഷ്ടാഥിതികളായ പ്രമുഖ മാധ്യമ പ്രതിഭ ഖാലിദ് അല്‍മഈന, പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം, ശൈഖ് അബ്ദുല്ല നഹ്ദി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മലൈബാരികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ ഇരുപതിലേറെ സൗദി പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.

publive-image

അഹ്മദ് അതാഉല്ല ഫാറൂഖി, ഡോ.അബ്ദുല്‍ റഹീം മുഹമ്മദ് മൗലാന, തലാല്‍ മലൈബാരി, അബ്ദുല്ല മലൈബാരി,  മുസ്തഫ ബകര്‍ മലൈബാരി, മുഹമ്മദ് സഈദ് മൊസാകോ, അബ്ദുറഹിമാന്‍ യൂസുഫ്,  അബ്ദുസലാം ഗൗസ് അലി തുടങ്ങിയവര്‍ ആദരിക്ക പ്പെട്ടവ രില്‍ ഉള്‍പ്പെടുന്നു.    കോണ്‍സല്‍മാരായ ശാഹില്‍ ശര്‍മ, ഡോ. മുഹമ്മദ് അലീം, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും ജി.ജി.ഐ ചീഫ് പാട്രനുമായ മുഹമ്മദ് ആലുങ്ങല്‍, ഇഖ്‌റഅ് ചാനല്‍ മീഡിയ  ഡയറക്ടര്‍ നിസാര്‍ അല്‍ അലി തുടങ്ങിയവര്‍ മെമന്റോ വിതരണം ചെയ്തു.

publive-image

ഇൻഡോ അറബി  സംഗമത്തിൽ    പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമു ണ്ടെന്ന്  മലയാള    സാഹിത്യ  സൃഷ്ട്ടികൾ   അറബ്  സമൂഹത്തിന്   പരിചയപ്പെടുത്തുന്ന    യു  എ    ഇ   കവി   ഡോ. ശിഹാബ് ഗാനിം പറഞ്ഞു. സാംസ്‌കാരിക, സാഹിത്യ മേഖല കളില്‍ ഇന്ത്യയുടെ സംഭാവന അതിമഹത്തരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് താന്‍ മഹത്തായ നിരവധി കൃതികള്‍ ഇംഗ്ളീഷ് മൂലകൃതികള്‍ ഉപയോഗപ്പെടുത്തി വിവര്‍ത്തനം ചെയ്യുകയുണ്ടായെന്നും തിരിച്ച് തന്റെ കൃതികളും ഇന്ത്യന്‍ ഭാഷകളിലേക്കും പരാവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും   അദ്ദേഹം അനുസ്മരിച്ചു

publive-image

ഇന്ത്യയെ അതിരറ്റ് സ്നേഹിക്കുന്ന സഹൃദയനാണ് താനെന്നും ഇന്ത്യക്കാര്‍ എവിടെ പോയാലും അവിടെ അവിസ്മരണീയമായ മുദ്രകള്‍ സൃഷ്ടിക്കുന്നത് അവരുടെ പാരമ്പര്യ മാണെന്നും അറബ് മാധ്യമ കുലപതി ഖാലിദ് മഈന പറഞ്ഞു. കരീബിയയിലും ദക്ഷിണാഫ്രിക്കയിലും ഞാന്‍ അവരെ കണ്ടിട്ടുണ്ട്.  കേരളവുമായി എനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും മലയാളികള്‍ ഉന്നതമൂല്യങ്ങളുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഏറ്റെടുക്കുന്ന ജോലിയില്‍ അവര്‍ അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയുളളവരാണ്. അവര്‍ എവിടെ കുടിയേറി പാര്‍ത്താലും അതത് ദേശങ്ങളിലെ പ്രാദേശിക സമൂഹവു മായി ഇഴയടുപ്പം സൃഷ്ടിക്കാന്‍ കഴിയുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

മലയാളം   ഇന്ത്യയിൽ  നിന്ന്  പടർന്നലിച്ച   സൗദി ഇന്ത്യ ബന്ധം കൂടുതല്‍ സുദൃഢമാ ക്കണമെന്നും അതിന് സഹായകരമായ എല്ലാ ഉദ്യമങ്ങള്‍ക്കും ഇന്ത്യന്‍ കോണ്‍സു ലേറ്റിന്റെ സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍  കോണ്‍സല്‍ ജനറല്‍ മുഹ മ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. ജിദ്ദ ഇന്ത്യന്‍  കോണ്‍സലേറ്റും ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവും (ജി.ജി.ഐ) സംയുക്തമായി സംഘടിപ്പിച്ച "മുസ് രിസ് ടു മക്ക"   ഇന്തോ അറബ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.    എല്ലാ നിലക്കും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധം പൂര്‍വ്വാധികം ശക്തിപ്പെട്ടിരിക്കുകയാണ്. ജി.ജി.ഐയുടെ സംരംഭം അക്കാര്യ ത്തില്‍ ഒരു നാഴികകല്ലായി മാറുമെന്ന് അദ്ദേഹം  പ്രത്യാശ പ്രകടിപ്പിച്ചു.

ജി.ജി.ഐയുടെ ലോഗോ പ്രകാശനവും   കോൺസൽ ജനറൽ   നിര്‍വഹിച്ചു.   മനുഷ്യ സമൂഹത്തിന്‍്റെ കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം അയവിറക്കാനുണ്ടെന്നും അത് ഇപ്പോഴും ഒരു തുടര്‍ പ്രക്രിയയാണെന്നും കോണ്‍സല്‍ ജനറല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ പൗരാണിക കേന്ദ്രമായ മുസ്രിസിലേക്കാണ് ഇന്ത്യയില്‍ ഇസ്ലാം ആദ്യം എത്തിയത്. അന്ന് മുതല്‍ ആരംഭിച്ച സൗദി ഇന്ത്യ ബന്ധം ഊഷ്മളമായി തുടരുകയാണ്.  അടുത്ത കാലത്ത് ഇരു രാഷ്ട്രങ്ങളുടേയും നേതാക്കള്‍ പരസ്പരം സന്ദര്‍ശനം നടത്തിയത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടാന്‍ സഹായകമായി.

publive-image

എല്ലാം സംസ്കാരങ്ങളേയും ഉള്‍കൊള്ളാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നു. വാണിജ്യ പരമോ അല്ലാത്തതോ ആയ എന്ത് ആവശ്യങ്ങള്‍ക്കും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹി ക്കുന്ന സൗദി പൗരന്മാര്‍ക്ക് എല്ലാ സഹായവും കോണ്‍സുലേറ്റിന്‍്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. ഏത് സമയത്തും അതിന് വേണ്ടി തന്‍്റെ ഓഫീസിലേക്ക് വരുകയും ബന്ധ പ്പെടുകയും ചെയ്യാമെന്നും    കോൺസൽ  ജനറൽ   തുടർന്നു.   ജി.ജി.ഐയുടെ പ്രഥമ സംരംഭത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായ സൗദി പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് സംഘ ടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അത്‌ കോണ്‍സുലേറ്റ് അങ്കണത്തില്‍ വെച്ചാവാമെന്ന് ജി.ജി.ഐ സംഘാടകരോട് നിര്‍ദേശിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രവാസികളുടെ ചരിത്ര പാരമ്പര്യം വിളിച്ചറിയിക്കുന്ന നിരവധി പദ്ധതികളുമായി മുന്നോട്ട് പോവുമെന്നും അതിന്റെ ഭാഗമായി കോഴിക്കോട് ഒരു പ്രവാസി മ്യൂസിയം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. ഇസ്മായില്‍ മരിതേരി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ മുസ്തഫ വക്കാലൂര്‍ നന്ദിയും പറഞ്ഞു.    കേരളത്തിന്റെ തനത് കലകളായ ഒപ്പന, ദഫ് മുട്ട്, സൂഫി ഡാന്‍സ്, കോല്‍ക്കളി തുടങ്ങിയ കലാവിഷ്കാരങ്ങള്‍ ഇന്ത്യ വംശജരായ സൗദി പ്രമുഖര്‍ക്ക് ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്നതായി രുന്നു.   കലാപ്രകടനങ്ങൾ   റഹ്മത്ത്   ആലുങ്കൽ   ചിട്ടപ്പെടുത്തി.

 

Advertisment