Advertisment

മെയ്‌ 17 ന് സര്‍വീസ് ആരംഭിക്കാനിരിക്കെ സൗദി എയർലൈൻസ് പട്ടികയിൽ ഇന്ത്യയും എന്ന വാര്‍ത്തയുടെ യാഥാർഥ്യം എന്ത്? അറിയാം.

author-image
admin
New Update

റിയാദ്: മെയ്‌ 17 ന് സര്‍വീസ് ആരംഭിക്കാനിരിക്കെ സൗദി എയർലൈൻസ് പട്ടികയിൽ ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങൾ ഉൾപ്പെട്ടെന്നും ഇതിനാൽ ഇന്ത്യയിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകളിൽ നിരവധി പ്രവാസികളാണ് യാഥാർഥ്യം അനേഷിച്ചു മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ വിളിച്ചു ചോദിക്കുന്നത്.

Advertisment

publive-image

എന്നാൽ, കൊവിഡ് ആദ്യ കാലത്ത് തന്നെ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ പ്രോട്ടോകോളു കൾ സൗദി അറേബ്യ തങ്ങളുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പുതിയത് എന്ന രീതിയിൽ പ്രചരിക്കുന്നത്. പുതിയതോ പ്രവാസികൾക്ക് ആശ്വസിക്കാനുള്ള ഒരു വകയോ ഇത് നൽകുന്നില്ലെന്നതാണ് യാഥാർഥ്യം.

മെയ് പതിനേഴിന് സൗദിയില്‍ നിന്നും സ്വദേശികൾക്ക് യാത്ര ചെയ്യാൻ അനുവാദം നൽകുമ്പോൾ യാത്ര പോകാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഓരോ രാജ്യത്തെ യും പൊട്ടകോളുകൾ ഇതാണെന്നും ഉണർത്തി ചില പ്രാദേശിക മാധ്യമങ്ങൾ സൗദി യുടെ ലിങ്ക് നൽകി വാർത്തകൾ കൊടുത്തിരുന്നു. ഇന്ത്യയിലേക്ക് പോകുമ്പോൾ സ്വീക്വരിക്കേണ്ട കാര്യങ്ങളാണ് ഇതിൽ പറയുന്നത്.

ഇന്ത്യ വിമാന വിലക്ക് എടുത്തു കളയുകയും സഊദിയ ഇന്ത്യലേക്ക് സർവ്വീസുകൾ ആരംഭിക്കു കയും ചെയ്‌താൽ ഇന്ത്യയിലേക്ക് പോകേണ്ട സ്വദേശികൾ ഉൾപ്പെടെയുള്ളവർ സ്വീകരിക്കേണ്ട മുൻകരുതലാണ് സഊദി എയർലൈൻസ് സൈറ്റിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യയെ നിരോധിത ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നോ തിരിച്ചെത്തുന്ന വേളയിൽ എന്തെങ്കിലും മുൻകരുതൽ സ്വീകരി ക്കണമെന്നോ ഇതിൽ എവിടെയും പറയുന്നില്ല. അതിനാൽ തന്നെ ഇതിൽ പ്രവാസികൾക്ക് സന്തോഷിക്കാൻ ഒരു വകയുമില്ല.നിലവില്‍ ഇന്ത്യയിലേക്കുള്ള സാധാരണ യാത്രവിലക്ക് നിലനില്‍ക്കുകയാണ്.

ഇന്ത്യ ഉൾപ്പെട്ടത് ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ ഉണ്ടാകുമെന്നതിനു തെളിവായി ഉയർത്തിക്കാ ട്ടാൻ സാധിക്കില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ എവിയെഷൻ അതോറിറ്റിയുടെയും ലിസ്റ്റിൽ നിന്നും ഇത് വരെ ഇന്ത്യയെ ഒഴിവാക്കിയിട്ടില്ല. ഈയൊരവസ്ഥയിൽ ഇന്ത്യയെ സൗദിയ അവരുടെ ട്രാവൽ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയതിൽ പ്രവാസികൾക്ക് പ്രത്യേകിച്ച് ഒന്നും സന്തോഷിക്കാനില്ല.

നിലവില്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടി നില്‍ക്കുന്നതിനാലും ഇന്ത്യ മെയ്‌ മുപ്പൊത്തി യൊന്ന് വരെ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ സാധാരണ സര്‍വീസ് തുടങ്ങാന്‍ സമയമെടു ക്കുമെന്നാണ് അറിയുന്നത് .നിലവില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ദേ ഭാരത്‌ സര്‍വീസ് ആണ് ഉള്ളത് ബബിള്‍ സര്‍വീസ് തുടങ്ങാന്‍ അനുമതി കിട്ടിയാല്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്താന്‍ സാധ്യത കൂടുതലാണ് നിലവില്‍ കരാര്‍ നിലവില്‍ വന്നിട്ടില്ല

Advertisment