Advertisment

ഇന്ത്യയിൽ നിന്ന് പൗരന്മാരെ സൗദി അറേബ്യ ഒഴിപ്പിച്ചു തുടങ്ങി

New Update

ജിദ്ദ: കൊറോണാ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരെ നാട്ടിലേയ്ക്ക് രക്ഷപ്പെടുത്തി തുടങ്ങി. വൈറസ് വ്യാപനം തുടങ്ങിയ ആദ്യത്തിൽ തന്നെ വിവിധ രാജ്യങ്ങളിൽ കഴിയുന്നവരും ഒറ്റപ്പെടുകയും ചെയ്ത സ്വന്തം പൗരന്മാരെ സൗദി അറേബ്യ സുരക്ഷിതമായി സ്വദേശത്തേക്ക് തിരിച്ചെത്തിച്ചു കൊണ്ടിരുന്നു.

publive-image

ഇപ്പോഴത്തെ ഇന്ത്യയിലെ ഭീതിതമായ അവസ്ഥയിൽ സൗദി അതേ ഉദ്യമത്തിനു തുടക്കം കുറിച്ചിട്ടുള്ളത്. സൗദി പൗരന്മാരെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച സൗദിയിലേക്ക് തിരിച്ചു.

Advertisment