Advertisment

സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം വെട്ടികുറക്കുന്നു, ഗള്‍ഫ്‌ യുദ്ധത്തിന് ശേഷം ആദ്യം , ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.

author-image
admin
Updated On
New Update

റിയാദ്: കോവിഡ് 19 കൊറോണ വൈറസ്‌  പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാട് പെടുമ്പോള്‍ മറ്റൊരു കൂനിമേല്‍ കുരു ആകുകയാണ് പെട്രോള്‍ രംഗത്തെ മാറ്റങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച് വിപണി വില വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യഎടുത്ത  തിരുമാനം, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകും. വില വര്‍ദ്ധന ഇപ്പോഴില്ലെങ്കിലും ഇന്ത്യയില്‍ എണ്ണവില 80 കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര രംഗത്ത് എണ്ണയുടെ വിലവര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയാണ്

Advertisment

publive-image

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദം കുറയ്ക്കുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ വില കുതിച്ചുകയറും. ഇത് സാധാരണക്കാരെ ദുരിതത്തിലാക്കുമെന്ന് ഉറപ്പാണ്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെകിലെ പ്രധാന രാജ്യങ്ങളാണ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.

തിരിച്ചടികള്‍ എങ്ങനെ മറികടക്കുമെന്നാണ് ഇന്ത്യ ആലോചിക്കേണ്ടത്. ആഗോള തലത്തില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം. കൊറോണ പ്രതിസന്ധി മൂലം വില കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഉല്‍പ്പാദനം കുറച്ച് വില ഉയര്‍ത്താനാണ് ശ്രമം. എന്നാല്‍ ഈ നീക്കം ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങള്‍ക്കാണ് തിരിച്ചടിയാകുക.

സൗദി അറേബ്യയാണ് ഒപെക് കൂട്ടായ്മയില്‍ ഉല്‍പ്പാദനം വന്‍തോതില്‍ കുറയ്ക്കുന്നത്. സൗദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. അതുകൊണ്ടുതന്നെ എണ്ണയുടെ വില ഇടിയുന്നത് സൗദിയുടെ സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കും.

publive-image

തുടര്‍ച്ചയായ രണ്ടുമാസം എണ്ണവിപണിയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ജൂണില്‍ വീണ്ടും കുറച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ വിപണി നിര്‍ജീവ അവസ്ഥയിലായതും ലോക്ക് ഡൗണുമാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്.

1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദനം കുറയ്ക്കുന്നത്. ചരക്ക് കടത്ത് ഡാറ്റ പരിശോധിച്ചാണ് ബ്ലൂംബെര്‍ഗ് ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 1.93 ദശലക്ഷം ബാരല്‍ മുതല്‍   ദശലക്ഷം ബാരല്‍ വരെ പ്രതിദിനം എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ ഇപ്പോഴത്തെ തീരുമാനം.

ആഗോളതലത്തില്‍ എണ്ണ ബാരലിന് 41 ഡോളറാണ് ബുധനാഴ്ചത്തെ വില. എന്നാല്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിലും വില 80 കടന്നിരിക്കുന്നു. ഇന്ത്യയില്‍ നികുതിയാണ് കൂടുതല്‍. ഇനി ആഗോള തലത്തില്‍ വില ഉയര്‍ന്നാല്‍ ആനുപാതികമായ വിലക്കയറ്റം ഇന്ത്യയിലുമുണ്ടാകും. അതാകട്ടെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.

publive-image

നേരത്തെ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എട്ട് രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെട്രോളും ഡീസലും തുല്യവിലയിലേക്ക് എത്തിയിരിക്കുന്നു. ഡീസല്‍ വിലയിലെ വര്‍ധനവ് അവശ്യസാധനങ്ങളുടെ ചരക്ക് കടത്ത് കൂലി വര്‍ധിപ്പിക്കും. സ്വാഭാവികമായും അവശ്യസാധന വില ഉയരുകയും ചെയ്യും.

ഇപ്പോള്‍ തന്നെ പെട്രോള്‍ വിലയിലെ വര്‍ധനവ് ഏറെ ബാധിച്ചിട്ടുണ്ട് ജനങ്ങളെ , പുതിയ തിരുമാനങ്ങള്‍ നടപ്പിലാകുമ്പോള്‍  സാധാരണക്കാരെ നേരിട്ട് ബാധിക്കും. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നിന്ന് ഇന്ത്യ തിരിച്ചുവരികയാണ്. ഇതിനിടെ എണ്ണ വില കുത്തനെ ഉയരുന്നത് കനത്ത തിരിച്ചടിയാകും. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാക്കാന്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

വെക്തമായ ചില ലക്ഷ്യങ്ങള്‍ , സൗദി അറേബ്യയ്ക്ക് ഉണ്ടെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള കാര്യങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ അറിവാകുന്നത് . 2050 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ ഹൈഡ്രോ കാര്‍ബണ്‍ ഉല്‍പ്പാദക രാജ്യമായി മാറണമെന്ന് സൗദി ലക്ഷ്യമിടുന്നു. സൗദി ഊര്‍ജ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരനാണ് ഇക്കാര്യം നേരത്തെ  വ്യക്തമാക്കിയിട്ടുള്ളതാണ്..

publive-image

കഴിഞ്ഞദിവസം എണ്ണ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗം നടന്നിരുന്നു. 2050ലെ എണ്ണ വിപണി എങ്ങനെയാണ് സൗദി അറേബ്യ നോക്കി കാണുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് വാതക മേഖലയിലും സൗദി ഒന്നാം സ്ഥാനം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചത്.

പക്ഷെ നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് സൗദിയുടെ അയല്‍ രാജ്യമായ ഖത്തറാണ്. എന്നാല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ സൗദി ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. വാതക മേഖലയിലും അപ്രമാദിത്വം നേടുകയാണ് സൗദിയുടെ ലക്ഷ്യം.

Advertisment