Advertisment

സൗദി അറേബ്യ ഇസ്രായേലികളെ സ്വാഗതം ചെയ്യുന്നില്ല: വിദേശകാര്യമന്ത്രി

New Update

ജിദ്ദ: സൗദി അറേബ്യ ഇസ്രായേൽ പൗരന്മാരെ സ്വാഗതം ചെയ്യുന്നില്ലെന്നു വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. പ്രത്യേക സാഹചര്യങ്ങളിൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ ഇസ്രായേൽ തങ്ങളുടെ പൗരന്മാർക്ക് അനുമതി നൽകിയതിനെ കുറിച്ച് പരാമര്ശി ക്കുകയായിരുന്നു സൗദി വിദേശകാര്യ മന്ത്രി. അമേരിക്കൻ വാർത്താ ശ്രുംഖലയായ സി എൻ എൻ ചാനലാണ് തിങ്കളാഴ്ച ഫൈസൽ ഫർഹാൻ രാജകുമാരനെ ഉദ്ധരിച്ച് ഇക്കാര്യം പ്രക്ഷേപണം ചെയ്തത്.

Advertisment

 

publive-imageനിലവിലെ സാഹചര്യമനുസരിച്ച് ഇസ്രായേൽ പൗരന്മാർക്ക് സൗദിയിൽ വരാനാകില്ല. ഞങളുടെ നയം അടിയുറച്ചതാണ്. ഇസ്രായേലുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല": സൗദി വിദേശകാര്യ മന്ത്രി പറഞ്ഞതായി റോയിട്ടർ റിപ്പോർട്ട് ചെയ്തു.

ചരിത്രത്തിലാദ്യമായി, ഇസ്രായേല്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് ചില വ്യവസ്ഥകളോടെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതായി പ്രഖ്യാപനമുണ്ടായിരുന്നു. ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നു തീരുമാനം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഫലസ്തീൻ - ഇസ്രായേൽ തർക്കം തീർക്കാൻ ഉദ്വേഷിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചൊവാഴ്ച പ്രത്യേക പദ്ധ്വതി പ്രഖ്യാപിക്കാനിരിക്കുകയാണ്. "നൂറ്റാണ്ടിന്റെ ഒത്തുതീർപ്പ്" എന്ന പേര് ഇതിനകം തന്നെ ലഭിച്ചിട്ടുള്ള ട്രംപ് പദ്ധ്വതി സ്വീകാര്യമല്ലെന്ന് ഇതിനകം തന്നെ ഫലസ്തീൻ വിഭാഗങ്ങൾ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment