Advertisment

സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പിനും പൊടികാറ്റിനും സാധ്യത.

author-image
admin
New Update

ജിദ്ദ: സൗദിയിൽ വരും ദിവസങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടും. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിനങ്ങളിലായിരിക്കും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ തണുപ്പും അതോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടുക.

Advertisment

publive-image

സൗദിയുടെ വടക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ ഈ ദിനങ്ങളിൽ താപ നില മൈനസ് 4 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയും ഈയാഴ്ചയുണ്ടാകും.ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

publive-image

രാജ്യത്ത് ഈ വർഷത്തെ കടുപ്പമേറിയ കാലാവസ്ഥയാകും അനുഭവപ്പെടുക. വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുപ്പ് സീറോ ഡിഗ്രിക്ക് താഴെയെത്തും. ഹാഇൽ, തുറൈഫ് അടക്കമുള്ള മേഖലകളിലും സമാന സ്ഥിതിയാകും. റിയാദിൽ വ്യാഴാഴ്ചയോടെ തണുപ്പ് മൂന്ന് ഡിഗ്രിയായി കുറയും. മധ്യ പ്രവിശ്യയിലും ദമ്മാം ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലും പത്ത് ഡിഗ്രിക്ക് താഴെയാകും ഈയാഴ്ച തണുപ്പ്. മക്കയിൽ ചൂട് 15 ഡിഗ്രിയിലേക്കും ജിദ്ദയിൽ 20ലേക്കും താഴുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

Advertisment