Advertisment

കുവൈറ്റില്‍ പൊലീസ് ചമഞ്ഞ് പ്രവാസിയെ കൊള്ളയടിച്ച യുവാവ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പൊലീസ് ചമഞ്ഞ് പ്രവാസിയെ കൊള്ളയടിച്ച യുവാവിനെ ക്രിമിനല്‍ അന്വേഷണ വിഭാഗം പിടികൂടി. സൗദി യുവാവാണ് അറസ്റ്റിലായത്. ഇന്ത്യാക്കാരനാണ് കവര്‍ച്ചയ്ക്കിരയായത്.

Advertisment

publive-image

കവര്‍ച്ചാ ശ്രമം തടഞ്ഞ യുവാവിനെ ഇയാള്‍ പിടിച്ചുകെട്ടി മര്‍ദ്ദിക്കുകയും ചെയ്തു. മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്തു.

പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു. മറ്റൊരു പ്രവാസിയെ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

kuwait kuwait latest
Advertisment