Advertisment

മുംബൈയിലെ സൗദി കോൺസുലേറ്റ് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിസാനടപടികള്‍ വേഗത്തിലാക്കും.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : മുംബൈയിലെ സൗദി കോൺസുലേറ്റിൽ വ്യാഴാഴ്ച മുതൽ സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ റി എൻട്രി വിസകൾ നീട്ടുന്ന നടപടികളും പുതിയ വിസകൾ ഇഷ്യു ചെയ്യലും ആരംഭിക്കും.ഇത് സംബന്ധിച്ച് സൗദി കോൺസുലേറ്റിൽ നിന്നുള്ള അറിയിപ്പ് ഇന്ത്യയിലെ ട്രാവൽ മേഖലയുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് ലഭിച്ച  അറിയിപ്പിൽ പറയുന്നു.

Advertisment

publive-image

സൗദിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പുതിയ വിസകൾ സ്റ്റാമ്പ്‌ ചെയ്യുന്ന നടപടിക്രമങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും.ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ വർക്ക് വിസകൾ കാൻസൽ ചെയ്യുന്ന നടപടികളും ആരംഭിക്കും. നേരത്തെ കാൻസലേഷൻ നോട്ടിഫിക്കേഷൻ ലഭിച്ചവരുടേതായിരിക്കും ഇങ്ങനെ കാൻസൽ ചെയ്യുക.

നേരത്തെ തൊഴിലുടമകൾ സൗദി വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്ത ആരോഗ്യ മേഖലയിലുള്ളവരുടെ റി എൻടി വിസ കാലാവധി നീട്ടി നൽകും.അതേ സമയം ആരോഗ്യ മേഖലയിൽ ഉൾപ്പെടാത്തവരുടെ റി എൻട്രി നീട്ടുന്നത് സംബന്ധിച്ച് നിലവിൽ അറിയിപ്പ് വന്നിട്ടില്ല. വൈകാതെ  തന്നെ ഇതു  സംബന്ധിച്ചും അധികൃതരിൽ നിന്ന് അപ്ഡേഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണു അവധിയിൽ നാട്ടിലെത്തിയ ആയിരക്കണക്കിനു പ്രവാസികൾ. കൊറോണ വൈറസ്‌ പൂര്‍ണ്ണമായി അവസാനിച്ചതിന് ശേഷമേ റീ എന്ട്രിയില്‍ പോയവരുടെ കാര്യത്തില്‍ തിരുമാനം എടുക്കൂവെന്ന് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു . അന്തരാഷ്ട്ര വിമാന സര്‍വീസ് അടക്കം പുനരാരംഭിക്കുന്ന മുറക്ക് ഇതു സംബന്ധിച്ച് അറിയിപ്പ് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍

Advertisment