Advertisment

സൗദിയിൽ ഇന്ത്യൻ ന്യൂറോ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മരണം നാട്ടിൽ നിന്ന് വന്ന ഭാര്യയും മകളും അരികിലെത്തും മുമ്പേ

New Update

ജിദ്ദ: ദക്ഷിണ സൗദിയിലെ അബഹയിൽ ഇന്ത്യക്കാരനായ ഡോക്ടർ കോവിഡ് ബാധിച്ച് വിടവാങ്ങി. അബ്ഹയിലെ അസീർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി ഡോ. അരുൺ കുമാർ പ്രസാദ് (66) ആണ് മരിച്ചത്.

Advertisment

publive-image

മെഡിക്കൽ കോളേജിലെ ബ്രയിൻ ആൻഡ് ന്യൂറോ വിഭാഗത്തിൽ പത്ത് വർഷത്തോളമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായ വിവരം അറിഞ്ഞതിനെ തുടർന്ന് അരുൺ കുമാറിന്റെ ഭാര്യ രേഖാ പ്രസാദും മകൾ ഡോ. റോഷ്‌നിയും തിങ്കളാഴ്ച സൗദിയിൽ എത്തിയിരുന്നു. എന്നാൽ, ഇവർ അബഹയിൽ എത്തും മുമ്പേ ഡോ. അരുൺ കുമാർ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

മൂന്ന് വർഷം മുമ്പാണ് അവസാനമായി അവധിക്ക് പോയി തിരിച്ചെത്തിയത്. നാട്ടിലുള്ള രശ്മി, അഖിൽ എന്നിവരും മക്കളാണ്.

കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ അംഗങ്ങളായ ഹനീഫ് മഞ്ചേശ്വരം, ഡോ. ഖുർശിദ് ഖാൻ കാശ്മീർ എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾക്കായി പുരോഗമിക്കുന്നുണ്ട്.

covid death
Advertisment