Advertisment

കോവിഡ് ബാധിതാരെ കണ്ടെത്താന്‍ സൗദി കസ്റ്റംസ് നായ്ക്കളെ പരിശീലിപ്പിക്കുന്നു.

author-image
admin
New Update

റിയാദ് : കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി കോവിഡ് -19 ബാധിച്ച ആളുകളെ കണ്ടെത്താന്‍ എല്ലാ കസ്റ്റംസ് എൻട്രി പോയിന്റുകളിലും  സൗദി അറേബ്യയിലെ കസ്റ്റം അതോറിറ്റി നായ്ക്കളെ പരിശീലിപ്പിക്കുന്നു.. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലനപ്രവര്‍ത്തനം 80% വിജയം കൈവരിച്ചതായും നാഷണൽ സെന്റർ ഫോർ ലിവിംഗ് ഡയറക്ടർ അബ്ദുല്ല അൽ സല്ലൂം പറഞ്ഞു. പരിശേലനത്തിന് ശേഷം എല്ലാ കസ്റ്റംസ് എൻട്രി പോയിന്റുകളിലും  നായ്ക്കളുടെ സേവനം പ്രയോചനപെടുത്തും.

Advertisment

publive-image

തീവ്രവാദത്തെ ചെറുക്കുന്നതുൾപ്പെടെ നിരവധി പരിപാടികളിൽ നായ്ക്കളെ പരിശീലിപ്പിക്കുകയെന്ന  ചുമതല ദേശീയ കേന്ദ്രം നിലവില്‍ ഏറ്റെടുത്ത് ചെയ്തുവരുന്നു കള്ളക്കടത്ത് വസ്തുക്കൾ, മയക്കുമരുന്ന്, ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, കറൻസി, പുകയില എന്നിവ കണ്ടെത്തുന്നതും ഇവയിലെല്ലാം നായക്കളുടെ സേവനം പരമാവധി പ്രയോചനപെടുത്തുന്നുണ്ട്.

മലേറിയ, ക്യാൻസർ, പാർക്കിൻസൺസ് രോഗം എന്നിവ കണ്ടെത്തുന്നതിന് സ്നിഫർ നായ്ക്കൾക്ക് ദീർഘകാല പരിശീലനം നൽകിയിട്ടുണ്ട്. മനുഷ്യരിൽ കൊറോണ വൈറസ് ബാധ ഒഴിവാക്കാൻ നായ്ക്കളെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചുള്ള പല പഠനങ്ങളും വളരെ ഫലം ഉളവാക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്‌.

ബ്രിട്ടന്‍ , അമേരിക്ക, ഫ്രാൻസ്, ചിലി എന്നിവിടങ്ങളിലെ ഗവേഷകർ കൊറോണ വൈറസ് കണ്ടെത്തുന്നതിന് നായ്ക്കളെ പരിശീലിപ്പിക്കുന്നുണ്ട് കൊറോണ രോഗികളെ കണ്ടെത്താൻ കെ 9 പോലീസ് സ്നിഫർ നായ്ക്കളെ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisment