Advertisment

കൊറോണാ പ്രതിസന്ധിയിൽ തൊഴിൽ സ്ഥാപനങ്ങൾക്ക് ആശ്വാസ നടപടികളുമായി സൗദി തൊഴിൽ വകുപ്പ്

New Update

ജിദ്ദ: കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ വ്യാപാര പ്രതിസന്ധി നേരിടുന്ന തൊഴിൽ സ്ഥാപനങ്ങൾക്ക് ആശ്വാസം പകരുന്ന ഏതാനും തീരുമാനങ്ങൾ സൗദി അറേബ്യ പ്രഖ്യാപിച്ചു. ചിലവ് ചുരുക്കാനുതകുന്ന നടപടികളാണ് സൗദി മാനവ വിഭവ, സാമൂഹ്യ വികസന മന്ത്രാലയം (തൊഴിൽ വകുപ്പ്) നിർദേശിച്ചത്. ഇത് പ്രകാരം, ജീവനക്കാരുടെ വേതനം കുറക്കാനും തൊഴിലാളികള്‍ക്ക് അവധി നല്‍കാനും സ്വകാര്യ - പൊതു മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചു.

Advertisment

publive-image

വെട്ടിച്ചുരുക്കിയ തൊഴില്‍ സമയത്തിന് അനുസൃതമായി തൊഴിലാളികളുടെ ശമ്പളത്തിൽ മാറ്റം വരുത്താനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ, തൊഴിലാളികൾക്ക് അവധി നല്‍കുമ്പോൽ, അത് അവരുടെ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയും ചെയ്യാം. ഇതിനു പുറമെ തൊഴില്‍ നിയമത്തിലെ 116ാം വകുപ്പ് അനുസരിച്ച് തൊഴിലാളിക്ക് അസാധാരണ അവധിയും നല്‍കാം.

കൊറോണാ മുൻകരുതലുകൾ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ആരംഭിച്ച് ആറു മാസത്തിനകം തൊഴിലാളിയുമായി ധാരണയിലെത്തിയായിരിക്കണം തൊഴിലുടമ നപടികള്‍ സ്വീകരിക്കേണ്ട തെന്നും വ്യവസ്ഥയുണ്ട്. തൊഴിൽ സമയത്തിനനുസരിച് മാത്രം വേതനം എന്നതുൾപ്പെടെയുള്ള കാര്യത്തിൽ ആറ് മാസങ്ങൾക്കകം തൊഴിലാളികളുമായി തീർപ്പിലെത്തണം.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും സഹായ പദ്ധതി ഉപയോഗപ്പെടുത്തിയ തൊഴിലുടമകൾക്ക് പുതിയ തീരുമാനങ്ങളുടെ അനുഭവം എടുക്കാനാകില്ല. സർക്കാർ സഹായ പദ്ധ്വതി ഉപയോഗപ്പെടുത്തിയെന്ന് തെളിഞ്ഞാൽ മറ്റു ആനുകൂല്യങ്ങൾ താനേ റദ്ദാകും.

പുതിയ ഉത്തരവ് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങൾ മന്ത്രാലയത്തില്‍ നിന്നും സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ‘അജീർ’ പോര്‍ട്ടല്‍ വഴി തൊഴിലാളികളെ വാടകയ്ക്ക് എടുക്കുന്നതിനുള്ള അനുമതിയും അക്കാര്യത്തിൽ ഇതുവരെയുണ്ടായിരുന്ന നടപടിക്രമങ്ങളുടെ ലഘൂകരണവും മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്.

ഈ തീരുമാനങ്ങളിലൂടെ, പ്രതിസന്ധിയിൽ അകപ്പെട്ട സ്ഥാപങ്ങളുടെ പ്രവർത്തനച്ചെലവ് താൽക്കാലികമായെങ്കിലും കുറയ്ക്കാൻ തൊഴിൽ ഉടകളുടെയും തൊഴിൽ ദാതാക്കളുടെയും പരസ്പര സഹകരണത്തോടെയുള്ള മാർഗം കാണുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക രംഗം ആരോഗ്യത്തോടെ നിലനിർത്താനുമുള്ള നിലനിർത്താനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്.

Advertisment