Advertisment

കുവൈറ്റില്‍ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം

New Update

കുവൈറ്റ് : കുവൈറ്റില്‍ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം . ഒരു ഈജിപ്ത് പ്രവാസിയും ബംഗ്ലാദേശ് പ്രവാസിയും സൗദി പൗരനുമാണ് മരിച്ചത്. സാല്‍മി റോഡിലാണ് ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

വിവരം അറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഭവം സ്ഥലത്തെത്തിയെങ്കിലും അപകടത്തില്‍ പെട്ട സൗദി പൗരന്‍ മരിച്ചിരുന്നു. ഇയാളുടെ കുവൈറ്റി ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോര്‍ത് റിംഗ് റോഡിലുണ്ടായ അപകടത്തിലാണ് ബംഗ്ലാദേശ് പ്രവാസി മരിച്ചത്. വഫ്ര പ്രദേശത്തുണ്ടായ അപകടത്തില്‍ ഈജിപ്ത് പ്രവാസി മരിക്കുകയും സിറിയന്‍ പ്രവാസിയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

kuwait kuwait police
Advertisment