Advertisment

ഷോപ്പിംഗ്‌ ഡെലിവറി ബോധവല്‍ക്കരണ അപ്ലിക്കേഷന്‍ സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കി..

author-image
admin
New Update

റിയാദ് : സൗദിയില്‍ വളരെയേറെ തിരക്കുള്ള സൂപ്പര്‍ മാര്‍ക്കറ്റ്‌ ഹൈപര്‍ മാര്‍കെറ്റുകളില്‍ ഷോപ്പിംഗിന് പോകുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഷോപ്പിംഗ്‌ ഡെലിവറി ആപ്ലിക്കേഷന്‍ സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Advertisment

publive-image

ഷോപ്പിംഗിന് പോകുമ്പോൾ നിരവധി അവബോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍കൊള്ളുന്നതാണ് ഡെലിവറി ആപ്ലിക്കേഷനുകൾ തിരക്കില്ലാത്ത സമയങ്ങളിൽ ഷോപ്പിംഗ് നടത്തുക, അണുവിമുക്തമായ ടിഷ്യൂകളുള്ള ഷോപ്പിംഗ് വണ്ടികള്‍ ഉപയോഗിക്കുക അണുവിമുക്തമെന്ന് നോക്കുക, അതുപോലെ കൈകഴുകൽ ഷോപ്പിംഗിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ, വൃത്തിയായി കഴുകുക, കൈഉറകള്‍ ധരിക്കുക.

ഒപ്പം നിങ്ങളും മറ്റൊരാളും തമ്മിലുള്ള അകലം ഒരു മീറ്റര്‍ കുറയാതെ പാലിക്കണം , നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ നേരിട്ട് സ്പര്‍ശിക്കരുത് കൈ ഉറ ഉപയോഗിച്ച് സ്പർശിക്കുക, ഷോപ്പിംഗ് സമയത്ത് മുഖത്ത് തൊടാതിരിക്കാൻ ശ്രദ്ധിക്കുക, ഒപ്പം പണമടക്കുമ്പോള്‍ ക്രെഡിറ്റ് കാർഡ്, കടയിൽ നിന്ന് എടുക്കുമ്പോള്‍ എല്ലാം ശ്രദ്ധിക്കുക കടയില്‍ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും അംഗികൃത സാനിറ്ററൈസ് ഉപയോഗിക്കുക. വീട്ടില്‍ എത്തിയാല്‍ ഉടനെ സോപ്പ് ഉപയോഗിച്ച് കൈ നല്ലവണ്ണം ഇരുപത് സെക്കന്റ്‌ എടുത്തെങ്കിലും നന്നായി കഴുകണം.

പച്ചക്കറികളും പഴങ്ങളും നല്ല വണ്ണം കഴുകിയതിനു ശേഷം ഉപയോഗിക്കുക കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും അതിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി ആരോഗ്യമന്ത്രാലയം പുറപെടുവിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക കൂടുതല്‍ വിവരങ്ങള്‍ക്കായി 937 എന്ന നമ്പറില്‍ ബന്ധപെടുക ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാണ്.

Advertisment