Advertisment

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ മെമ്പർഷിപ്പ് കാമ്പയിൻ.

author-image
admin
New Update

റിയാദ് : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' നേരിന്റെ ശബ്ദം നന്മയുടെ സംഘം ' എന്ന കാപ്ഷ്നിൽ നടത്തുന്ന മെമ്പർഷിപ്പ് കാമ്പയി നിന്റെ ദേശീയ തല ഉദ്ഘാടനം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെന്ററിൽ വെച്ച് നടന്നു.

Advertisment

publive-image

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം അബ്ദുൾ ഹമീദ് മടവൂർ അബ്ദുൾ ലത്തീഫിന് നൽകി നിർവ്വഹിക്കുന്നു.

2019 നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് കാമ്പയിൻ കാലാവധി, അതിനു ശേഷം മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ സെൻട്രൽ കമ്മിറ്റികളും നാഷണൽ കമ്മിറ്റിയും നിലവിൽ വരും. ഇസ്ലാഹി സെന്ററിൽ നടന്ന ചടങ്ങിൽ അബ്ദുൾ ഹമീദ് മടവൂർ അബ്ദുൾ ലത്തീ ഫിന് മെമ്പർഷിപ്പ് ഫോം നൽകി കാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ കമ്മിറ്റി ഭാരവാഹികളായ സിറാജ് ചെറുമുക്ക്, ഇoതിയാസ്‌ മാഹി, അസ്‌കർ ഒതായി സലിം എന്നിവർ പങ്കെടുത്തു. അബ്ദുസമദ് പുളിക്കൽ സ്വാഗതവും ഷാജഹാൻ ചളവറ നന്ദിയും പറഞ്ഞു.

 

Advertisment