Advertisment

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ ദേശീയ നേതൃത്വം

New Update

മക്ക: സൗദിയിലെ വിവിധ ഇസ്ലാഹി സെന്‍ററുകളുടേ പ്രതിനിധികൾ പങ്കെടുത്ത നാഷണൽ കൗൺസിൽ യോഗത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പുതിയ നാഷണൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞടുത്തു. മക്ക ഏഷ്യൻ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞടുപ്പ് നടപടിക്രമങ്ങൾക്ക് ഇലക്ഷൻ ഓഫീസർ അബ്ദുൽ ഗഫൂർ വളപ്പൻ നേതൃത്വം നൽകി.

Advertisment

publive-image

സലാഹി കാരാടൻ (പ്രസിഡന്റ്), മുഹമ്മദ് യൂസുഫ് ( ജന: സിക്രട്ടറി) ഇംതിയാസ് മാഹി (ട്രഷറർ) എഞ്ചി അസൈനാർ അങ്ങാടിപ്പുറം (ഉപദേശക സമിതി ചെയർമാർ)

സലാഹ് കാരാടൻ ജിദ്ദ (പ്രസിഡന്റ്), മുഹമ്മദ് യൂസുഫ് ദമ്മാം (ജനറൽ സിക്രട്ടറി) ഇംതിയാസ് മാഹി റിയദ് (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു. അബ്ദുൽ ഗഫൂർ വളപ്പൻ ജിദ്ദ, കാസിം മദനി മക്ക, സലീം കടലുണ്ടി ജുബൈൽ, ഷാജഹാൻ പുല്ലിപറമ്പ് അൽകോബാർ, അബ്ദു റസാഖ് പാലക്കാട് അൽ ഹസ തുടങ്ങിയർ വൈസ് പ്രസിഡന്റ്മാരും സിറാജ് തയ്യിൽ റിയാദ്, സലീം പൂവൻങ്കാവിൽ ദമ്മാം, ഷാഫി ഖമീസ് മുഷൈത്ത്, അസ്ക്കർ ഒതായി ബുറൈദ, പ്രിൻസാദ് പാറായി ജിദ്ദ തുടങ്ങിയവർ സിക്രട്ടറിമാരുമാണ്.

എഞ്ചി. അസൈനാർ അങ്ങാടിപ്പുറം ചെയർമാനും അബുഹുറൈറ മൗലവി വൈസ് ചെയർമാനുമായി പത്തംഗ ഉപദേശക സമിതിയിൽ പൂക്കോയ അൽഹസ, അബ്ദുൽ അഹദ്, അബ്ദുൽ റഹീം ഫാറൂഖി, അതാഉല്ലാഹ്, ഡോ.അശ്റഫ്, മുഹമ്മദ് റിപ്പൺ മദീന, താഹിർ മൗലവി, ബഷീർ മാമാങ്കര തുടങ്ങിയവ് അംഗങ്ങളുമാണ്.

 

Advertisment