New Update
Advertisment
റിയാദ്, സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയ്ന് റിയാദ് സുലൈ ഏരിയ കെഎംസിസി കമ്മിറ്റി തുടക്കം കുറിച്ചു. ക്യാമ്പയ്ൻ ഉത്ഘാടനം സുലൈ ഏരിയ കെഎംസിസി ചെയർമാൻ സലാം പയ്യനാട്, ഉമർ മീഞ്ചന്തക്ക് അപേക്ഷ ഫോം നൽകി നിർവ്വഹിച്ചു.
അംഗത്വ ക്യാമ്പയ്ൻ ഉത്ഘാടനം സുലൈ ഏരിയ കെഎംസിസി ചെയർമാൻ സലാം പയ്യനാട്, ഉമർ മീഞ്ചന്തക്ക് അപേക്ഷ ഫോം നൽകി നിർവ്വഹിക്കുന്നു.
പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ഒക്ടോബർ ഒന്നിന് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതി 2021 അംഗത്വ കാമ്പയിന് ഡിസംബര്‍ 15ന് അവസാനിക്കും.കഴിഞ്ഞ ഏഴു വർഷം കൊണ്ട് നൂറ് കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ആശ്രയമായി മാറിയ പദ്ധതിയിൽ എല്ലാ കെഎംസിസി പ്രവർത്തകരെയും അംഗങ്ങളക്കാനും സുലൈ ഏരിയ എക്സികുട്ടീവ് യോഗം തീരുമാനിച്ചു.
ഷൗഹീദ് കല്ലായി,അബ്ദുള്ള കോയ ബാവ കച്ചേരിപ്പടി,നിഷാദ് കെ പി കക്കാട്, സുധീർ വയനാട്,ശാഹുൽ ഹമീദ്,സുബൈർ മുക്കം എന്നിവരാണ് ക്യാമ്പയ്ൻ സമിതി കൺവീനർമാർ. ഭാരവാഹികളായ സലാം പയ്യനാട്,ഷൗഹീദ് കല്ലായി,ഉമർ മീഞ്ചന്ത, അബ്ദുള്ള കോയ ബാവ കച്ചേരിപ്പടി, സഹദ് മഞ്ചേരി, റിയാസ് മഞ്ചേരി പ്രസംഗിച്ചു.ജനറൽ സെക്രട്ടറി മൂസ ഫൗലാദ് സ്വാഗതവും ശരീഫ് പയ്യാനക്കൽ നന്ദിയും പറഞ്ഞു.