Advertisment

സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി ഫോമുകൾ വിതരണം ചെയ്ത് തുടങ്ങി

author-image
admin
Updated On
New Update

റിയാദ്: സൗദി കെഎംസിസി നാഷണൽ കമ്മിറ്റി നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതി അപേക്ഷ ഫോമുകൾ വിതരണം ചെയ്ത് തുടങ്ങി.റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 16 നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റികൾ മുഖേന മുഴുവൻ അംഗങ്ങളെയും പദ്ധയിൽ ചേർക്കുന്നതിന് വേണ്ടി വിപുലമായ ക്യാമ്പയിൻ നടത്താൻ കെഎംസിസി ഓഫീസിൽ വെച്ചു ചേർന്ന യോഗത്തിൽ തീരുമാനമായി.

Advertisment

publive-image

സൗദി നാഷണൽ കെഎംസിസി സുരക്ഷ സ്‌കീമിന്റെ അംഗത്വ ഫോമിന്റെ വിതരണോത്ഘാടനം സൗദി കെഎംസിസി നേതാവ് കെ കെ കോയാമു ഹാജി തിരുരങ്ങാടി മണ്ഡലം കെഎംസിസി കമ്മിറ്റിക്ക് നൽകി നിർവഹിക്കുന്നു.

അംഗമായിരിക്കെ മരണം സംഭവിച്ചാൽ ആറു ലക്ഷം രൂപ ആശ്രിതർക്ക് നൽകുന്നതും മാരകമായ രോഗങ്ങൾക്ക് ചികിത്സ ധന സഹായവും നൽകുന്ന പദ്ധതിയിൽ മുഴുവൻ പ്രവാസി കളും അംഗത്വമെടുക്കണമെന്ന് നാഷണൽ കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര പറഞ്ഞു.

ജില്ലാ, മണ്ഡലം കെഎംസിസി പ്രധാന പ്രവർത്തകരുടെ മീറ്റിംഗ് ഉത്ഘാടനം ചെയ്തു സംസാനിക്കുകയായിരിന്നു ഷുഹൈബ്. അംഗത്വ ഫോമിന്റെ വിതരണോത്ഘാടനം സൗദി കെഎംസിസി നേതാവ് കെ കെ കോയാമു ഹാജി തിരുരങ്ങാടി മണ്ഡലം കെഎംസിസി കമ്മിറ്റിക്ക് നൽകി നിർവഹിച്ചു.

ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, അഷ്‌റഫ്‌ കൽപകഞ്ചേരി, ഷൗക്കത്ത് കടമ്പോട്ട്, മുനീർ വാഴക്കാട് എന്നിവർ പ്രസംഗിച്ചു.

വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നാസർ മംഗലത്ത്, ബഷീർ സിയാംകണ്ടം, ബഷീർ ഒതുക്കുങ്ങൽ, ഷാജഹാൻ കുന്നുമ്മൽ , മൊയ്‌ദീൻ കുട്ടി പൊന്മള, അർഷദ് തങ്ങൾ, കെ ടി അബൂബക്കർ മങ്കട, ഷാഫി കരുവാരകുണ്ട്, മുഹമ്മദാലി മഞ്ചേരി, ഫസൽ പൊന്നാനി, യൂനുസ് നാണത്, നൗഫൽ തിരൂർ, റഷീദ് തവനൂർ, മുബാറക് അരീക്കോട് , ലത്തീഫ് കരിങ്കപ്പാറ, കോയ നിലംബൂർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

റഫീഖ് മഞ്ചേരി, അഷ്‌റഫ്‌ മോയൻ, യൂനസ് കൈതക്കോടൻ, ഷെരീഫ് അരീക്കോട്, ലത്തീഫ് താനാളൂർ, ഷാഫി ചിറ്റത്തുപ്പാറ, കുഞ്ഞിമുഹമ്മദ്‌ കാടാമ്പുഴ, ഇക്ബാൽ തിരൂർ, സിദ്ധീഖ് കോനാരി എന്നിവർ നേതൃത്വം നൽകി.

ജില്ലാ വൈസ് പ്രസിഡന്റ്‌ മുനീർ വാഴക്കാട് ചെയർമാനും സമിതി അംഗങ്ങളായി ഷാഫി ചിറ്റത്തുപ്പാറ, ലത്തീഫ് താനാളൂർ, സിദ്ധീഖ് കോനാരി, ഇക്ബാൽ തിരൂർ, യൂനസ് തോട്ടത്തിൽ, ഇസ്മായിൽ താനൂർ, ഷാജഹാൻ കുന്നുമ്മൽ, ഫിറോസ് പള്ളിപ്പടി, നവാസ് എം കെ, മൊയ്‌തീൻ കുട്ടി മറ്റത്തൂർ നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഡിസംബർ 15 ന് മുൻപായി പൂരിച്ചപ്പിച്ച ഫോമുകൾ കെഎംസിസി ജില്ലാ കമ്മിറ്റി ഉപസമിതിയെ ഏൽപ്പിക്കേ ണ്ടതാണ്. ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട സ്വാഗതവും കുഞ്ഞിപ്പ തവനൂർ നന്ദിയും പറഞ്ഞു.

 

Advertisment