Advertisment

സാദാ തൊഴിലാളി (ആമില്‍) പ്രൊഫഷന്‍ നിര്‍ത്തലാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല.

author-image
admin
Updated On
New Update

പ്രൊഫഷനല്‍ പരീക്ഷാപദ്ധതിയുമായി മുന്നോട്ടു പോകും സാമൂഹിക വികസന മന്ത്രാലയം വക്താവ്.

Advertisment

റിയാദ് :- സാദാ തൊഴിലാളി (ആമില്‍) പ്രൊഫഷനിലുള്ള വിസകള്‍ ഭാവിയില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പാടേ നിര്‍ത്തലാക്കുമെന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

publive-image

തൊഴില്‍ മന്ത്രാലയമോ മന്ത്രാലയ ഉദ്യോഗസ്ഥരോ ഇത്തരമൊരു പ്രസ്താവന നടത്തി യിട്ടില്ല. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സു കളെ സമീപിക്കണമെന്ന് മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

ആമില്‍ പ്രൊഫഷനിലുള്ള വിസകള്‍ മന്ത്രാലയം നിര്‍ത്തലാക്കുമെന്നും തൊഴിലാളി കളുടെ പ്രൊഫഷനുകളില്‍ ഭേദഗതികള്‍ വരുത്താന്‍ കമ്പനികളെ നിര്‍ബന്ധിക്കുമെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ നായിഫ് അല്‍ഉമൈറിനെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെയ്യുന്ന ജോലികളില്‍ നൈപുണ്യവും പരിജ്ഞാനവുമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് തൊഴിലാളികള്‍ക്കുള്ള പ്രൊഫഷനല്‍ പരീക്ഷ ഡിസംബര്‍ മുതല്‍ നടപ്പാക്കി തുടങ്ങു മെന്നും നായിഫ് അല്‍ഉമൈര്‍ വെളിപ്പെടുത്തിയിരുന്നു. ആമില്‍ പ്രൊഫഷനിലുള്ള വിസകള്‍ നിര്‍ത്തലാക്കില്ല എന്നു മാത്രമാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാ ലയം വ്യക്തമാക്കിയിരിക്കുന്നത്. പ്രൊഫഷനല്‍ പരീക്ഷാ പദ്ധതിയുമായി മുന്നോട്ടു പോകു മെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

Advertisment