Advertisment

സൗദി സൈനിക വിമാനം തകർന്ന് ഒരാൾ മരിച്ചു

author-image
admin
New Update

റിയാദ് ∙ റോയൽ സൗദി സൈനിക വിമാനം തകർന്ന് ഒരാൾ മരിച്ചു. സൗദിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്താണ് തകർന്നതെന്നും വിമാന ജീവനക്കാരനാണ് മരിച്ചതെന്നും സൗദി പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.

publive-image

ബ്രിട്ടിഷ് നിർമിത സൈനിക വിമാനം പരിശീലനപ്പറക്കലിനിടെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് തകർന്നത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 1980കളിൽ വാങ്ങിയ വിമാനമാണിത്. അധികൃതർ അന്വേഷണം ആരംഭിച്ചു

Advertisment