Advertisment

'നടത്തം 30' നടപ്പാക്കി സൗദി ആരോഗ്യ മന്ത്രാലയം. മാർച്ച് 5 നു ദേശീയ നടത്ത ദിനത്തിൽ സൗദി നടക്കുന്നു !

New Update

publive-image

Advertisment

ജിദ്ദ : പൊതുജനാരോഗ്യത്തിന് പുതിയ മാർഗ്ഗരേഖയായി സൗദി അറേബ്യ "നടത്തം 30" നടപ്പാക്കി. സൗദി ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ചു നടപ്പാക്കിയ "നടത്തം 30" രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നടക്കും.

പൊതുജനാരോഗ്യം മുൻ നിർത്തി നടത്തതെ ഒരു സാംസ്കാരിക അടയാളമായി ഉയർത്തികാട്ടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് പ്രചരിപ്പിക്കുകയും ചെയ്യുകയാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങൾ കൊണ്ട് അവശതയനുഭവിക്കുന്നവർക്ക് ആശ്വാസം കൂടിയായും നടത്തം.

ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചുട്ടുള്ള ആരോഗ്യ പദ്ധ്വതി പ്രകാരം ആദ്യ ഘട്ടം നാല് മാസം നീണ്ടുനിൽക്കും. ഈ കാലയളവിൽ സ്‌കൂളുകളുടെയും സർവകലാശാലകളുടെയും പങ്കാളിത്വത്തോടെ വിവിധ പരിപാടികൾ അരങ്ങേറുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ മാർക്കറ്റിംഗ്, ബോധവൽക്കരണ വിഭാഗം മേധാവി എഞ്ചി. അനസ് അൽഹമീദ് വിശദീകരിച്ചു.

2020 മാർച്ച് 5 ന് ആചരിക്കുന്ന ദേശീയ നടത്ത ദിനത്തിൽ “സൗദി നടക്കുന്നു” എന്ന പുതുമയായ പരിപാടിയും നടക്കുമെന്നും അനസ് പറഞ്ഞു.

നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും നിരവധി ഏജൻസികളുമായി സഹകരിച്ച് നിരവധി ഇവന്റുകൾ രൂപം കൊടുത്തിട്ടുണ്ട്. "വാക്കിംഗ് ചലഞ്ച് മത്സരം" അതിൽ പ്രധാനപ്പെട്ടതാണ്.

.

saudi arabia
Advertisment