Advertisment

സൗദിക്ക് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്‌ : സൗദിക്ക് നേരെയുള്ള ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ചതായി സൗദി സഖ്യസേന. യമനിലെ സന്‍ആയില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്ന് സഖ്യസേന അറിയിച്ചു.

Advertisment

publive-image

യമനിലെ ഹൂതി സ്വാധീനമുള്ള സന്‍ആയില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. ആക്രമണം നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു. മിസൈലുകളെല്ലാം സൗദിയിലെ യൊമ്പു ലക്ഷ്യം വെച്ചാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവയെല്ലാം വിജയകരമായി തകര്‍ത്തിട്ടതായി സൗദി സഖ്യസേനാ വക്താവ് കേണല്‍‌ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഇതിനെതിരെ ശക്തമായി തിരിച്ചടി നൽകുമെന്നും സഖ്യസേന മുന്നറിയിപ്പ് നല്‍കി.

Advertisment