Advertisment

സൗദി ദേശീയ ദിനം. ഇത്തവണ നാല്  ദിവസത്തെ അവധി ലഭിക്കും.

author-image
admin
Updated On
New Update

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഇത്തവണ നാല്  ദിവസത്തെ അവധി ലഭിക്കും. സെപ്തംബർ 23 തിങ്കളാഴ്ചയാണ്‌ സൗദി അറേബ്യയുടെ ദേശീയ ദിനം. ദേശീയദിനത്തിന് ഒരു ദിവസമാണ് സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി ലഭിക്കുക.

publive-image

എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളാണ്. തിങ്കളാഴ്ച ദേശീയദിനാവധിയും. ഇതിനിടെ

രണ്ടു  അവധികൾക്കിടയിൽ വരുന്ന പ്രവൃത്തിദിവസം അവധിയായിരിക്കുമെന്ന്

സിവിൽ സർവീസ് മന്ത്രാലയം അറിയിച്ചതോടെയാണ്‌ ദേശീയദിന അവധി ആഘോഷമാക്കി മാറ്റാൻ 4 ദിവസത്തെ അവധി ലഭിച്ചത്.

Advertisment