Advertisment

നാല് എണ്ണ കപ്പലുകള്‍ക്കുനേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നില്‍ ഇറാന്‍ തന്നെ ; ഫുജൈറ തീരത്ത് സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണവുമായി അമേരിക്ക

New Update

വാഷിംഗ്ടണ്‍ : യുഎയിലെ അധീനപ്രദേശമായ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണവുമായി അമേരിക്ക .  നാല് എണ്ണ കപ്പലുകള്‍ക്കുനേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന് അമേരിക്ക.

Advertisment

publive-image

ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടയിലാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ്

രാജ്യങ്ങളെ ആയുധമണിയിക്കാനുള്ള നീക്കത്തെയും ട്രംപ് ഭരണകൂടം ന്യായീകരിച്ചു.

കപ്പലുകള്‍ക്കു നേരെ നടന്ന അട്ടിമറിക്കു പിന്നില്‍ ഇറാന് പ്രത്യക്ഷ പങ്കുണ്ടെന്ന് യു.എസ്

സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. ഗള്‍ഫ് സമുദ്രത്തില്‍ കൃത്യമായ ചില പദ്ധതികള്‍ ഇറാനുണ്ടെന്നും അത് മുന്‍കൂട്ടി കണ്ടാണ് യുദ്ധ കപ്പലുകള്‍ അയച്ചതെന്നുമാണ് മൈക് പോംപിയോ നല്‍കുന്ന വിശദീകരണം. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിലാണ് ഇറാന്‍ ഏര്‍പ്പെട്ടിരിക്കുന്നത് .

Advertisment