Advertisment

സൗദിയിൽ ഓൺലൈൻ ക്ലാസ്സ്‌ പത്താഴ്ച കൂടി തുടരാന്‍ തിരുമാനം

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് :കോവിഡ് പശ്ചാത്തലത്തില്‍  സൗദിയിൽ സ്കൂള്‍ പഠനം  ഓൺലൈൻ രീതിയിൽ  രണ്ടര മാസം  കൂടി തുടരാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Advertisment

publive-image

വിദ്യാർഥികളെ കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കാനും  വിദൂര രീതിയിലുള്ള പഠന സമ്പ്രദായം വിജയകരമാണെന്ന കാര്യം കണക്കിലെടുത്തും നേരത്തെ പ്രഖ്യാപിച്ച സംവിധാനത്തിന് അനുസൃതമായി സെക്കന്റ് ടേമിലെ പത്താമത്തെ ആഴ്ചാവസാനം വരെ ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരാനാണ് വിദ്യാഭ്യാസ മന്ത്രാലയം തിരുമാനിചിരിക്കുന്നത്.

യുണിവേഴ്‌സിറ്റികൾക്കും ,സ്‌കൂളുകൾക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സ്‌കൂൾ, യൂനിവേഴ്‌സിറ്റി തലങ്ങളിൽ പഠന പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താനും നിരീക്ഷിക്കാനും രണ്ടു കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലവുമായി ഏകോപനവും നടത്തി. 'മദ്‌റസതീ' പ്ലാറ്റ്‌ഫോമും 'ഐൻ' ചാനലുകളും (23 സാറ്റലൈറ്റ് ചാനലുകൾ) യൂട്യൂബ് ചാനലുകളും ദേശീയ വിദ്യാഭ്യാസ പോർട്ടലായ 'ഐനും', വെർച്വൽ നഴ്‌സറി ആപ്പും വഴിയുള്ള വിദൂര വിദ്യാഭ്യാസ പ്രക്രിയ വിജയകരമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി.

നിലവില്‍  യുണിവേഴ്‌സിറ്റികളും കോളേജുകളിലും ഇൻസ്റ്റിറ്റിയൂട്ടുകളിലും ഓൺലൈൻ രീതിയിൽ കാര്യക്ഷമമായി പഠന പ്രക്രിയ നടന്നു വരുകയാണ്.ഇതെല്ലാം വലിയ വ്ജിയമാണെന്ന് വിലയിരുത്തിയാണ് സെക്കന്റ് ടേമിൽ പത്ത് ആഴ്ച കൂടി ഓൺലൈൻ പഠന രീതി തുടരാൻ വിദ്യാഭ്യാസ വകുപ്പ് തിരുമാനിച്ചത്

Advertisment