Advertisment

സൗദി അറേബ്യയിൽ മാതാപിതാക്കള്‍ കുട്ടികളെ അവഗണിച്ചാല്‍ കേസും പിഴയും ചുമത്തും: പബ്ലിക് പ്രോസിക്യൂഷൻ

author-image
admin
New Update

റിയാദ് : കുട്ടികൾക്ക് രക്ഷാധികാരിയുടെ (മാതാപിതാക്കള്‍) മേൽനോട്ടമോ കുടുംബ സംരക്ഷണമോ ഇല്ലാതെ പോയാൽ, വാണിജ്യ വിപണനത്തിന് കുട്ടികളെ ചൂഷണം ചെയ്യുക, കുട്ടിയെ നേരിട്ടോ അല്ലാതെയോ ധാർമ്മികത, ക്രിമിനൽ കാര്യങ്ങൾ അവരുടെ പ്രായത്തിനോ അല്ലെങ്കിൽ അവന്റെ വിശ്വാസത്തെയോ പെരുമാറ്റത്തെയോ അപകടത്തിലാക്കുന്ന വിധത്തില്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായാല്‍ സൗദി ശിശു സംരക്ഷണ നിയമമനുസരിച്ച് കുട്ടികൾക്ക് ശരിയായ കുടുംബ മേൽനോട്ടവും പരിചരണവും നൽകുന്നില്ലെങ്കിൽ മാതാപിതാക്കളെ കുറ്റവാളികളാക്കി കേസ് ചാര്‍ജ് ചെയ്യുമെന്ന്. പബ്ലിക് പ്രോസിക്യൂഷൻ ട്വീറ്റിലൂടെ അറിയിച്ചു.

Advertisment

publive-image

മാതാപിതാക്കൾ   12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൈക്കിൾ വാടകയ്‌ക്കെടുത്ത് കൊടുത്താല്‍, അത് പോലെ വാടകക്ക് കൊടുക്കുന്നവര്‍  തുടർന്ന് ഉണ്ടാകുന്ന ഏതെങ്കിലും അപകടത്തിനോ അതുമായി ബന്ധപെട്ട ഏതൊരു കാര്യത്തിനും ഉത്തരവാദികളായിരിക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകാത്ത മാതാപിതാക്കളെ സൗദി ശിശു സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 4 പ്രകാരം കുറ്റവാളികളാക്കും. സ്കൂൾ വിദ്യാഭ്യാസം നൽകാനും കുട്ടികൾക്ക് ഉചിതമായ പഠന സാഹചര്യങ്ങൾ സൃഷ്ടിക്കാനും മാതാപിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. മക്കളെ പഠിപ്പിക്കാനും പരിരക്ഷിക്കാനും സഹായിക്കുന്നതിന് മാതാപിതാക്കൾക്കും ഉത്തരവാദിത്തമുണ്ട്. നിയമം കൃത്യമായി പറയുന്നുണ്ട്

ഒരു രക്ഷകർത്താവ് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നത് തടയുകയാണെങ്കിൽ, സൗദി അറേബ്യയിലെ ശിശുസംരക്ഷണ നിയമപ്രകാരം ദുരുപയോഗം, അവഗണന എന്നീ വകുപ്പുകള്‍ ചുമത്തി കേസ്  ചുമത്തപ്പെടും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 2014 ലാണ് സൗദി ശിശു സംരക്ഷണ നിയമം പ്രഖ്യാപിച്ചത്. 18 വയസ്സ് വരെ ഒരു വ്യക്തിയെ കുട്ടിയായി കണക്കാക്കുന്നു, കുടുംബാംഗങ്ങൾ, സ്കൂൾ, കെയർ ഹോമുകൾ, പൊതു സ്ഥലങ്ങൾ എന്നിവയാൽ എല്ലാത്തരം ദ്രോഹങ്ങളിൽ നിന്നും കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് നിയമം പറയുന്നു.

മാതാപിതാക്കൾ കുട്ടികൾക്ക് തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസം, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവ ക്രമീകരിച്ച് സുരക്ഷിതമായ താമസം എന്നിവ നൽകണം. ഈ അടിസ്ഥാന അവകാശങ്ങളിൽ ഏതെങ്കിലും അവഗണിക്കപ്പെട്ടാൽ മാതാപിതാക്കളിൽ നിന്ന് പിഴ ഈടാക്കും.

Advertisment