Advertisment

സൌദിയില്‍ കുടുംബ സംഗമത്തിനിടെ കൂട്ടുകാര്‍ക്കൊപ്പം നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

സൗദി : ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.

publive-image

കെഎംസിസി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപകടം. ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

kuwait latest
Advertisment